പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിന് പട്ടായ യുണൈറ്റഡിനെതിരെതോൽവിയോടെ തുടക്കം

തായ് ലീഗ് 2 വിലെ പ്രധാന ടീമുകളിലൊന്നാണ് പട്ടായ യുണൈറ്റഡ്

പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിന് പട്ടായ യുണൈറ്റഡിനെതിരെതോൽവിയോടെ തുടക്കം
dot image

തിരുവനന്തപുരം: പ്രീ സീസൺ തോൽവിയോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം തോറ്റത്. തായ്ലാൻഡിൽ വെച്ച് പട്ടായ യുണൈറ്റഡുമായായിരുന്നു ആദ്യ പ്രീ സീസൺ മത്സരം. തായ് ലീഗ് 2 വിലെ പ്രധാന ടീമുകളിലൊന്നാണ് പട്ടായ യുണൈറ്റഡ്. ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ പരിശീലകൻ ഇവാൻ വുക്കുമനോവിക്ക് സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ടീമിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. സ്വീഡൻ പരിശീലകനായ മൈക്കിൾ സ്റ്റാറെയാണ് പുതിയ പരിശീലകൻ

തായ്ലാൻഡിൽ രണ്ട് പ്രീ സീസൺ മത്സരം കൂടി കേരളത്തിന്റെ ഐഎസ്എൽ ടീമിന് ബാക്കിയുണ്ട്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ഒരു ഗോളിന്റെ കൂടി ലീഡിൽ പിന്നിലായി. രണ്ടാം പകുതിയുടെ അവസാനം ഒരു ഗോൾ മടക്കിയെങ്കിലും മത്സരം സമനിലയിലെത്തിക്കാനായില്ല.

അതെ സമയം പ്രീ സീസണിനൊപ്പമുള്ള ടീമിൽ പല വിദേശ താരങ്ങളും ഇത് വരെ ചേർന്നിട്ടില്ല. ഇന്ന് തായ്ലാൻഡിൽ എത്തിയ അഡ്രിയൻ ലൂണ ഇന്ന് കളിച്ചിരുന്നില്ല. ജൂലായ് 27 ന് ആരംഭിക്കുന്ന ഡൂറൻറ് കപ്പോടെയാണ് പുതിയ സീസൺ തുടങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാമതെത്തിയ ടീം പക്ഷെ സൂപ്പർ കപ്പിലും ഡൂറൻറ് കപ്പിലും ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായിരുന്നു.

ഗംഭീറിന്റെ നിയമനം കോഹ്ലിയുമായി ചർച്ച ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് ബിസിസിഐ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us