

ഡൂസൽഡോർഫ്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലണ്ട് സെമിയിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനാണ് ഇംഗ്ലീഷ് വിജയം. നിശ്ചിത സമയവും അധിക സമയവും പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. സ്വിറ്റ്സർലൻഡിനായി ബ്രീല് എംബോളോയും ഇംഗ്ലണ്ടിനായി ബുക്കായോ സാക്കയും ഗോളുകൾ നേടി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില് സ്വിറ്റ്സര്ലന്ഡ് സംഘം ഇംഗ്ലണ്ടിന് വെല്ലുവിളിയായി മുന്നേറ്റം നടത്തി. പിന്നാലെ ഇംഗ്ലണ്ട് പന്തടക്കത്തിലടക്കം മുന്നോട്ടുവന്നു. എന്നാല് ഗോള് പോസ്റ്റ് ലക്ഷ്യം വെയ്ക്കാന് സാധിച്ചില്ല. ബുക്കായോ സാക്കയുടെ പോരാട്ടമാണ് പലപ്പോഴും ഇംഗ്ലണ്ട് നിരയ്ക്ക് ഊര്ജ്ജമേകിയത്. എന്നാല് ആദ്യ പകുതിയില് ഇരുടീമുകള്ക്കും ഗോള് നേടാന് സാധിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോള് അടിക്കാനുള്ള ശരീരഭാഷ ഇരുടീമുകളും കാണിച്ചില്ല. ഒടുവില് നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പായി ആദ്യ ഗോള് പിറന്നു. മികച്ചൊരു ടീം വര്ക്കിന്റെ ഭാഗമായാണ് ഗോള് പിറന്നത്. ഫാബിയന് ഷേര് നല്കിയ പാസ് സ്വീകരിച്ച ഡാന് എന്ഡോയെ ഗോള്വല ലക്ഷ്യം വെച്ചു. ഇംഗ്ലണ്ട് പ്രതിരോധം മറികടന്ന് വന്ന പന്ത് ബ്രീല് എംബോളോ തട്ടി വലയിലാക്കി. പിന്നാലെ ബുക്കായോ സാക്കയുടെ ഒറ്റയ്ക്കൊരു മുന്നേറ്റമാണ് ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചത്. ഡെക്ലാന് റൈസില് നിന്നും വലത് വിങ്ങില് പന്ത് സ്വീകരിച്ച് മുന്നേറിയ സാക്ക സ്വിസ് ഗോള്പോസ്റ്റിന് ഇടതുമൂലയിലേക്ക് അടിച്ചുകയറ്റി.
നിശ്ചിത സമയത്ത് മത്സരം സമനിലയിലായി. എക്സട്രാ ടൈമിൽ ഇംഗ്ലണ്ടിൽ നിന്ന് വിജയശ്രമങ്ങൾ ഉണ്ടായെങ്കിലും ഗോൾ പിറന്നില്ല. 120 മിനിറ്റിലും ഗോൾനില 1-1 എന്ന് തുടർന്നു. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇവിടെ 5-3ന് ഇംഗ്ലണ്ട് വിജയിച്ചു. ഇംഗ്ലണ്ടിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടു. കോൾ പാൾമർ, ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, ഇവാൻ ടോണി, അലക്സാണ്ടർ അറണോൾഡ് എന്നിവരാണ് ഇംഗ്ലീഷ് ടീമിനായി കിക്കെടുത്തത്.
ഇവർ ഐപിഎൽ സൂപ്പർസ്റ്റാറുകൾ; വിമർശനവുമായി ആരാധകർസ്വിറ്റ്സർലൻഡിനായി ആദ്യ കിക്കെടുത്ത മാനുവേൽ അക്കാഞ്ഞിയുടെ ഷോട്ട് ജോർദാൻ പിക്ക്ഫോർഡ് തടഞ്ഞിട്ടു. ഫാബിയന് ഷേർ, ഷാഖിറി, സെക്കി അംദൂനി എന്നിവർ വലചലിപ്പിച്ചെങ്കിലും പരാജയം ഒഴിവാക്കാൻ കഴിഞ്ഞില്ല. ഇതോടെ നിലവിലത്തെ ഫൈനലിസ്റ്റുകൾക്ക് യൂറോ സെമിയിൽ തുടരാം.