നോഹ സദൗയി കേരളാ ബ്ലാസ്റ്റേഴ്സിൽ; അറിയിച്ച് ക്ലബ്

ഐഎസ്എല്ലിൽ എഫ് സി ഗോവയുടെ താരമായിരുന്നു നോഹ

dot image

കൊച്ചി: മൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ ക്ലബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് വർഷത്തേയ്ക്കാണ് കരാർ. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയുടെ താരമായിരുന്നു നോഹ. 30കാരനായ മുന്നേറ്റ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ 54 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും താരം സംഭാവന ചെയ്തു.

2021-ൽ നോഹ മൊറോക്കയുടെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. രാജ്യത്തിനായി നാല് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 2020ൽ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിൻ്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. 2020ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മൊറോക്ക ടീമിൽ നോഹ അംഗമായിരുന്നു.

'എന്റെ മകനൊപ്പം നിൽക്കുന്നത് അവന്റെ സഹോദരൻ'; പോസ്റ്റുമായി രോഹിത്തിന്റെ അമ്മ

നോഹയുടെ വരവ് ക്ലബിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് അധികൃതർ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാനുള്ള താരത്തിന്റെ ആഗ്രഹത്തെ അഭിനന്ദിക്കുന്നതായും ക്ലബ് അധികൃതർ വ്യക്തമാക്കി. മഞ്ഞപ്പടയ്ക്കൊപ്പം ചേരുന്നതിൽ ഏറെ ആവേശത്തിലാണെന്ന് മൊറോക്കൻ മുന്നേറ്റ താരം പ്രതികരിച്ചു. ആവേശകരമായ യാത്രയുടെ ഭാഗമാകാൻ താൻ കാത്തിരിക്കുകയാണെന്നും നോഹ സദൗയി വ്യക്തമാക്കി.

dot image
To advertise here,contact us
dot image