ഇന്ദ്രജാലം കാണിക്കാന് റോണോയുടെ പട; പോര്ച്ചുഗല് ഇന്നിറങ്ങും

സൂപ്പര് താരം റൊണാള്ഡോയുടെ മിന്നും ഫോമാണ് ആരാധകരുടെ ആവേശവും പ്രതീക്ഷയും ഉയര്ത്തുന്നത്

dot image

ലെപ്സിഗ്: യൂറോകപ്പില് ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കും പോര്ച്ചുഗലിനും ആദ്യപോരാട്ടം. ലെപ്സിഗിലെ റെഡ് ബുള് അരീനയില് നടക്കുന്ന മത്സരത്തില് ചെക്ക് റിപ്പബ്ലിക്കാണ് പറങ്കിപ്പടയുടെ എതിരാളികള്. രാത്രി 12.30നാണ് മത്സരം.

കഴിഞ്ഞ യൂറോ കപ്പ് ടൂര്ണമെന്റിന്റെ നിരാശ തീര്ത്ത് രണ്ടാം യൂറോ കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് റൊണാള്ഡോ നയിക്കുന്ന പോര്ച്ചുഗല് എത്തുന്നത്. 2016ലെ കിരീടനേട്ടം ആവര്ത്തിക്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. യൂറോ കപ്പിന്റെ യോഗ്യതാ മത്സരങ്ങളില് പത്തില് പത്തും വിജയിച്ച് രാജകീയമായാണ് പറങ്കിപ്പടയുടെ വരവ്.

മരിക്കാന് മനസില്ലാത്തവന് ക്രിസ്റ്റ്യന് എറിക്സന്; ഡെന്മാര്ക്കിന്റെ നിലയ്ക്കാത്ത ചങ്കിടിപ്പ്

സൂപ്പര് താരം റൊണാള്ഡോയുടെ മിന്നും ഫോമാണ് ആരാധകരുടെ ആവേശവും പ്രതീക്ഷയും ഉയര്ത്തുന്നത്. ടൂര്ണമെന്റിന് മുന്നെ അയര്ലന്ഡിനെതിരെ നടന്ന അവസാന സൗഹൃദ മത്സരത്തില് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആവേശ വിജയം പോര്ച്ചുഗല് സ്വന്തമാക്കിയിരുന്നു. മത്സരത്തില് ഇരട്ടഗോള് നേടി മിന്നും പ്രകടനമാണ് റൊണോ കാഴ്ച വെച്ചത്.

dot image
To advertise here,contact us
dot image