
വെംബ്ലി: യുവേഫ ചാമ്പ്യന്സ് ലീഗ് ഫൈനല് ഏറ്റവും പ്രധാനവും അപകടകരവുമായ മത്സരമെന്ന് റയല് മാഡ്രിഡ് മാനേജര് കാര്ലോ ആഞ്ചലോട്ടി. ചാമ്പ്യന്സ് ലീഗിന്റെ ഫൈനല് കളിക്കുക ഏറെ സന്തോഷകരമായ കാര്യമാണ്. പക്ഷേ ഫൈനലില് എന്തും സംഭവിക്കാം. ഫുട്ബോളിലെ ഏറ്റവും വലിയ കാര്യം നേടുന്നതിന് തൊട്ടരുകിലാണ് റയല് മാഡ്രിഡെന്ന് ആഞ്ചലോട്ടി വിശദീകരിച്ചു.
ചാമ്പ്യന്സ് ലീഗിന്റെ ഫൈനല് സമ്മര്ദ്ദം നിറഞ്ഞതാണ്. അതില് നിന്നും ഒളിച്ചോടാന് കഴിയുകയില്ല. കാര്യങ്ങള് മികച്ച രീതിയിലാണ് പോകുന്നത്. എങ്കിലും ഭാഗ്യവും കൂടെ വേണം. വിജയം തൊട്ടരികിലാണ്. പക്ഷേ അതിന് മുമ്പ് ഭയം ടീമിനെ കീഴടക്കുമെന്ന് ആഞ്ചലോട്ടി പറഞ്ഞു.
2025ലെ ചാമ്പ്യന്സ് ട്രോഫി കളിക്കുമോ? പ്രതികരിച്ച് ഡേവിഡ് വാര്ണര്സീസണില് മുമ്പ് എപ്പോള് മത്സരം നടന്നതിനേക്കാള് ഭയത്തിലാണ് ഫൈനല് കളിക്കുക. അതിന് കാരണം താരങ്ങള് സാധാരണക്കാരാണ്. ഫുട്ബോള് ആരാധകര്ക്ക് ഇത് സാധാരണ ദിവസങ്ങള് ആവും. എന്നാല് ഫൈനല് കളിക്കുന്ന ടീമുകള്ക്ക് അങ്ങനെയല്ല. എല്ലാവരും കരുതുന്നത് റയല് കപ്പുയര്ത്തുമെന്നാണ്. എന്നാല് ഞങ്ങള് അങ്ങനെ കരുതിയിട്ടില്ല. റയലിന്റെ വിജയപരാജയങ്ങളുടെ സാധ്യത തുല്യമാണ്. വീണ്ടുമൊരിക്കല് കൂടി യൂറോപ്പ്യന് ഫുട്ബോള് കിരീടം സ്വന്തമാക്കാന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ആഞ്ചലോട്ടി വ്യക്തമാക്കി.