/sports-new/football/2024/05/30/fc-goa-captain-set-to-part-ways-with-the-club

ഏഴ് വർഷത്തെ കളിജീവിതം; എഫ് സി ഗോവ വിടാൻ സൂപ്പർ താരം

2015 ഇന്ത്യന് ഫുട്ബോള് ടീമിലും താരം അരങ്ങേറി

dot image

ഗോവ: ഇന്ത്യന് സൂപ്പര് ലീഗ് ക്ലബ് എഫ് സി ഗോവ താരം ബ്രണ്ടന് ഫെര്ണാണ്ടസ് ടീം വിടുന്നു. ഈ വര്ഷം താരത്തിന്റെ ക്ലബുമായുള്ള കരാര് അവസാനിക്കും. എഫ് സി ഗോവയ്ക്കൊപ്പമുള്ള ഏഴ് വര്ഷത്തെ യാത്രയാണ് താരം അവസാനിപ്പിക്കുന്നത്. ഇക്കാലയളവില് 130 മത്സരങ്ങളില് നിന്ന് 17 ഗോളുകള് താരം നേടിയിട്ടുണ്ട്

2019ല് എഫ് സി ഗോവ സൂപ്പര് കപ്പ് നേടുമ്പോഴും 2019-20 സീസണില് ഐഎസ്എല് ഷീല്ഡ് നേടുമ്പോഴും ഫെര്ണാണ്ടസ് ടീമില് അംഗമായിരുന്നു. 2021ല് ഡ്യൂറന്ഡ് കപ്പും ഫെര്ണാണ്ടസ് ഉള്പ്പെടുന്ന ഗോവന് ടീം സ്വന്തമാക്കിയിരുന്നു. ക്ലബ് ചരിത്രത്തില് ഏറ്റവും കൂടുതല് അസിസ്റ്റ് നടത്തിയ താരവും ബ്രണ്ടന് ഫെര്ണാണ്ടസ് ആണ്.

ഈ സൗകര്യം പോരാ; അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ്

2015 ഇന്ത്യന് ഫുട്ബോള് ടീമിലും താരം അരങ്ങേറി. പിന്നാലെ മുംബൈ സിറ്റി എഫ് സിയ്ക്ക് വേണ്ടി ഐഎസ്എല്ലില് അരങ്ങേറ്റം സൃഷ്ടിച്ചു. 2016ല് ലോണ് അടിസ്ഥാനത്തില് മോഹന് ബഗാനിലും താരം കളിച്ചിട്ടുണ്ട്. 2017ല് ചര്ച്ചില് ബ്രദേഴ്സില് കളിച്ചതിന് പിന്നാലെ ഫെര്ണാണ്ടസ് എഫ് സി ഗോവയിലേക്ക് എത്തിച്ചേർന്നു. 2022 മുതൽ ക്ലബിന്റെ നായകനും ഈ മധ്യനിര താരമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us