ലാ ലീഗയില് 'സൊര്ലോത്ത് ഷോ'; റയല് മാഡ്രിഡിന് വിയ്യാറയലിന്റെ സമനില കുരുക്ക്

നാല് ഗോളുകളുമായി തിളങ്ങിയ അലക്സാണ്ടര് സൊര്ലോത്താണ് വിയ്യാറയലിന്റെ ഹീറോ

ലാ ലീഗയില് 'സൊര്ലോത്ത് ഷോ'; റയല് മാഡ്രിഡിന് വിയ്യാറയലിന്റെ സമനില കുരുക്ക്
dot image

മാഡ്രിഡ്: ലാ ലീഗയില് ചാമ്പ്യന്മാരായ റയല് മാഡ്രിഡിനെ സമനിലയില് കുരുക്കി വിയ്യാറയല്. വിയ്യാറയലിന്റെ തട്ടകമായ എല് മാഡ്രിഗയില് നടന്ന മത്സരത്തില് ഇരുടീമുകളും നാല് വീതം ഗോളുകളടിച്ച് പിരിഞ്ഞു. നാല് ഗോളുകളുമായി തിളങ്ങിയ അലക്സാണ്ടര് സൊര്ലോത്താണ് വിയ്യാറയലിന്റെ ഹീറോ.

മത്സരത്തില് റയല് മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. 14-ാം മിനിറ്റില് ആര്ദ ഗൂളറാണ് റയലിന്റെ ആദ്യ ഗോള് നേടിയത്. 30-ാം മിനിറ്റില് ഹൊസേലു റയലിന്റെ സ്കോര് ഇരട്ടിയാക്കി. എന്നാല് 39-ാം മിനിറ്റില് അലെക്സാണ്ടര് സൊര്ലോത്തിലൂടെ വിയ്യാറയല് ഒരു ഗോള് മടക്കിയെങ്കിലും തൊട്ടടുത്ത നിമിഷം ലൂക്കസ് വാസ്കസ് റയലിന്റെ മൂന്നാമത്തെ ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില് ആര്ദ ഗൂളര് തന്റെ രണ്ടാം ഗോളും നേടിയതോടെ റയല് 4-1ന്റെ തകര്പ്പന് സ്കോറില് മുന്നിലെത്തി.

എന്നാല് രണ്ടാം പകുതിയില് വിയ്യാറയലിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് കാണാന് സാധിച്ചത്. 48-ാം മിനിറ്റില് റയലിന്റെ വലകുലുക്കി സൊര്ലോത്ത് തന്നെ തിരിച്ചുവരവിന്റെ സൂചന നല്കി. 52-ാം മിനിറ്റിലും 56-ാം മിനിറ്റിലും ഗോളടിച്ച് സൊര്ലോത്ത് വിയ്യാറയലിന് ആവേശ സമനില സമ്മാനിച്ചു. 37 മത്സരങ്ങളില് നിന്ന് 52 പോയിന്റുമായി എട്ടാമതാണ് വിയ്യാറയല്. അത്രയും മത്സരങ്ങില് നിന്ന് 94 പോയിന്റുമായാണ് റയല് ഒന്നാമത് നില്ക്കുന്നത്.

dot image
To advertise here,contact us
dot image