ഐഎസ്എൽ ഷീൽഡ് പോരാട്ടം കടുക്കുന്നു; ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി

ഐഎസ്എല്ലിൽ മുമ്പ് തന്നെ മുംബൈയും ഒഡീഷയും പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

ഐഎസ്എൽ ഷീൽഡ് പോരാട്ടം കടുക്കുന്നു; ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി
dot image

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ വിജയം സ്വന്തമാക്കിയത്. 22-ാം മിനിറ്റിൽ ജോർജ് പെരേര ഡയസ്, 61-ാം മിനിറ്റിൽ ലാലിയന്സുവാല ചങ്തെ എന്നിവർ മുംബൈയ്ക്കായി ഗോളുകൾ നേടി.

ഒഡീഷയുടെ ഏക ഗോൾ നേടിയത് ഡീഗോ മൗറീഷ്യോ ആണ്. മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് മൗറീഷ്യോയുടെ ഗോൾ വന്നത്. ഐഎസ്എല്ലിൽ മുമ്പ് തന്നെ മുംബൈയും ഒഡീഷയും പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. എങ്കിലും ഐഎസ്എൽ വിന്നേഴ്സ് ഷീൽഡിനായി മത്സരത്തിൽ ഇരുടീമുകൾക്കും വിജയം നിർണായകമായിരുന്നു.

ഹിറ്റ്മാന് മിമിക്രിയും വഴങ്ങും; സച്ചിന്, ദ്രാവിഡ്, യുവരാജ്... ഇന്ത്യന് താരങ്ങളെ അനുകരിച്ച് രോഹിത്

21 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ള മുംബൈ ടേബിളിൽ ഒന്നാമതാണ്. 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള മോഹൻ ബഗാൻ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ഒഡിഷയ്ക്ക് 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുണ്ട്.

dot image
To advertise here,contact us
dot image