/sports-new/football/2024/03/31/mohamed-salah-sinks-brighton-to-clinch-comeback-win-for-liverpool

സലാ ദ ഹീറോ; ബ്രൈറ്റണെ വീഴ്ത്തി ലിവര്പൂള് ഒന്നാമത്

ആന്ഫീല്ഡിനെ നിശബ്ദമാക്കി രണ്ടാം മിനിറ്റില് തന്നെ ബ്രൈറ്റണ് മുന്നിലെത്തി

dot image

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ലിവര്പൂളിന് നിര്ണായക വിജയം. ആന്ഫീല്ഡില് നടന്ന മത്സരത്തില് ബ്രൈറ്റണെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് റെഡ്സ് പരാജയപ്പെടുത്തിയത്. തുടക്കത്തില് ഒരു ഗോളിന് പിറകില് നിന്ന ശേഷമായിരുന്നു ലിവര്പൂള് വിജയം പിടിച്ചെടുത്തത്.

ബ്രൈറ്റണിന്റെ ഗോളോടെയാണ് മത്സരം തുടങ്ങിയത്. രണ്ടാം മിനിറ്റിലായിരുന്നു ആന്ഫീല്ഡിനെ നിശബ്ദമാക്കി അതിഥികള് ഗോളടിച്ചത്. ഡാനി വെല്ബക്കാണ് മികച്ച സ്ട്രൈക്കിലൂടെ ബ്രൈറ്റണെ മുന്നിലെത്തിച്ചത്. ഗോള് വഴങ്ങിയ ശേഷം ലിവര്പൂള് ആക്രമണം കടുപ്പിച്ചു. 27-ാം മിനിറ്റില് ലൂയിസ് ഡയസിലൂടെ ആതിഥേയര് ഒപ്പമെത്തി.

ഇന്സ്റ്റഗ്രാമിലും കിങ്സാണ് ചെന്നൈ; 15 മില്ല്യണ് ഫോളോവേഴ്സുള്ള ആദ്യ ഐപിഎല് ടീം

രണ്ടാം പകുതിയിലും ആക്രമണം തുടര്ന്ന റെഡ്സ് മുഹമ്മദ് സലായിലൂടെ ലീഡ് എടുത്തു. 65-ാം മിനിറ്റിലാണ് സലാ റെഡ്സിന്റെ വിജയഗോള് നേടിയത്. ഇതോടെ സീസണില് സലായുടെ ഗോള് നേട്ടം 22 ആയി. വിജയത്തോടെ 67 പോയിന്റുമായി ലീഗില് ഒന്നാമതാണ് ലിവര്പൂള്. തൊട്ടുപിന്നിലുള്ള ആഴ്സണലും മാഞ്ചസ്റ്റര് സിറ്റിയും ഇന്ന് പരസ്പരം ഏറ്റുമുട്ടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us