വോള്വ്സിനെ തീര്ത്തു; വിജയവഴിയില് തിരിച്ചെത്തി ന്യൂകാസില്

രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂകാസില് വിജയം കണ്ടെത്തുന്നത്

വോള്വ്സിനെ തീര്ത്തു; വിജയവഴിയില് തിരിച്ചെത്തി ന്യൂകാസില്
dot image

ലണ്ടന്: പ്രീമിയര് ലീഗില് വിജയവഴിയില് തിരിച്ചെത്തി ന്യൂകാസില് യുണൈറ്റഡ്. വോള്വ്സിനെതിരായ മത്സരത്തില് മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ തകര്പ്പന് വിജയമാണ് ന്യൂകാസില് സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂകാസില് വിജയം കണ്ടെത്തുന്നത്.

സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാര്ക്കില് നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില് തന്നെ ന്യൂകാസില് രണ്ട് ഗോളിന് മുന്നിലെത്തിയിരുന്നു. 14-ാം മിനിറ്റില് അലക്സാണ്ടര് ഇസാകിലൂടെ മുന്നിലെത്തിയ ആതിഥേയര് 33-ാം മിനിറ്റില് ആന്തോണി ഗോര്ഡനിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില് ടിനോ ലിവര്മെന്റോ കൂടി ഗോള് നേടിയതോടെ ന്യൂകാസില് ആധികാരിക വിജയം ഉറപ്പിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; 99-ാം മിനിറ്റിൽ ലിവർപൂൾ, സമനില പിടിച്ചുവാങ്ങി ചെൽസി

പ്രീമിയര് ലീഗിലെ മറ്റൊരു മത്സരത്തില് ചെല്സി സമനില സ്വന്തമാക്കി. ബ്രെന്റ്ഫോര്ഡിനെതിരായ മത്സരത്തില് ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. 35-ാം മിനിറ്റില് നിക്കോളാസ് ജാക്സണിലൂടെ ചെല്സി മുന്നിലെത്തിയെങ്കിലും 50-ാം മിനിറ്റില് ബ്രെന്റ്ഫോര്ഡ് ഒപ്പമെത്തി. മാഡ്സ് റോര്സ്ലേവാണ് ബ്രെന്റ്ഫോര്ഡിന്റെ സമനില ഗോള് നേടിയത്.

എന്നാല് അധികം വൈകാതെ ചെല്സിയെ ഞെട്ടിച്ച് ബ്രെന്റ്ഫോര്ഡ് ലീഡ് എടുത്തു. 69-ാം മിനിറ്റില് യോനെ വിസ്സയാണ് ബ്രെന്റ്ഫോര്ഡിനെ മുന്നിലെത്തിച്ചു. 83-ാം മിനിറ്റില് അക്സെല് ഡിസാസിയിലൂടെയാണ് ചെല്സി സമനില പിടിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us