
/sports-new/football/2024/03/01/santosh-trophy-kerala-vs-services-match-drawn
ഇറ്റാനഗര്: സന്തോഷ് ട്രോഫി ഫൈനല് റൗണ്ടില് കേരളത്തിന് വീണ്ടും സമനില. സര്വീസസിനെതിരായ മത്സരത്തിലാണ് കേരളം സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലാണ് മത്സരത്തിലെ ഇരുഗോളുകളും പിറന്നത്.
യൂപിയയിലെ ഗോള്ഡന് ജൂബിലി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് തുടക്കത്തില് ലീഡെടുത്ത ശേഷമാണ് കേരളം വിജയം കൈവിട്ടത്. 22-ാം മിനിറ്റില് സജീഷാണ് കേരളത്തെ മുന്നിലെത്തിച്ചത്. കോര്ണറില് നിന്ന് ലഭിച്ച മുന്നേറ്റം കണക്ട് ചെയ്ത സജീഷ് തകര്പ്പന് ഹെഡറിലൂടെയാണ് സജീഷ് സര്വീസസിന്റെ വല കുലുക്കിയത്.
ആദ്യപകുതിയുടെ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തില് സര്വീസസ് ഒപ്പമെത്തി. സര്വീസസിന് അനുകൂലമായി ലഭിച്ച ത്രോയിലൂടെയാണ് സമനില ഗോള് പിറന്നത്. ത്രോ വഴി ബോക്സിനകത്തെത്തിയ പന്ത് കിടിലന് ഹെഡറിലൂടെ സമീര് മുര്മു നേടിയ ഗോളില് കേരളം സമനില വഴങ്ങി. രണ്ടാം പകുതിയില് ഇരുടീമുകളും ഉണര്ന്ന് കളിച്ചെങ്കിലും വിജയഗോള് പിറന്നില്ല.
സന്തോഷ് ട്രോഫി: ആദ്യപകുതിയില് കേരളത്തിന് സമനിലപ്പൂട്ടിട്ട് സര്വീസസ്അഞ്ച് മത്സരങ്ങളില് നിന്ന് കേരളത്തിന്റെ രണ്ടാം സമനിലയാണിത്. രണ്ട് മത്സരങ്ങള് വിജയിച്ചപ്പോള് ഒരു മത്സരം പരാജയം വഴങ്ങി. എട്ട് പോയിന്റുമായി ഗ്രൂപ്പില് മൂന്നാം സ്ഥാനത്താണ് കേരളം. ആദ്യ നാല് സ്ഥാനക്കാരാണ് ക്വാര്ട്ടറില് എത്തുക. അഞ്ച് മത്സരങ്ങളില് നിന്ന് പത്തുപോയിന്റുമായി ഗ്രൂപ്പില് ഒന്നാമതാണ് സര്വീസസ്.