/sports-new/football/2024/02/04/kylian-mbappe-set-to-join-real-madrid

എംബാപ്പെ റയലിനായി ബൂട്ടണിയും; സീസൺ അവസാനത്തോടെ ക്ലബിനൊപ്പം ചേരും

പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം റയലിനൊപ്പം ചേരും

dot image

മഡ്രിഡ്: ഫ്രാൻസ് ക്യാപ്റ്റനും പിഎസ്ജിയുടെ സൂപ്പർ താരവുമായ കിലിയൻ എംബാപ്പെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ ചേരും. സീസണൊടുവിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം റയലിനൊപ്പം ചേരുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എംബാപ്പെ റയലിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

2023-24 സീസണിന് ശേഷം എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. താരം കരാർ പുതുക്കിയിട്ടില്ല. ഇതോടെ എംബാപ്പെയ്ക്ക് ഫ്രീ ഏജന്റായി ക്ലബ് വിടാനും മറ്റു ക്ലബുമായി കരാറിലേർപ്പെടാനും കഴിയും. എന്നാൽ താരത്തിൽ നിന്നോ ക്ലബ് അധികൃതരിൽ നിന്നോ ഔദ്യോഗികമായി ഇത് സംബന്ധിച്ച പ്രസ്താവനകൾ ഒന്നും വന്നിട്ടില്ല. 25 കാരനായ എംബാപ്പെ പിഎസ്ജിയുടെ മികച്ച താരങ്ങളിൽ ഒരാളാണ്. 2017-ല് മൊണാക്കോയില് നിന്ന് 180 മില്യണ് യൂറോ നല്കിയാണ് എംബാപ്പയെ പിഎസ്ജി സ്വന്തമാക്കിയത്.

തിരഞ്ഞെടുപ്പ് വൈകി; പാരാലിംപിക് കമ്മിറ്റിയെ സസ്പെന്ഡ് ചെയ്ത് ഇന്ത്യന് കായിക മന്ത്രാലയം

അതിനിടെ എംബാപ്പെയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പിഎസ്ജി ആരംഭിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സ്ട്രൈക്കർ മാർകസ് റാഷ്ഫോർഡിനെ ക്ളബിലെത്തിക്കുന്നതിനുള്ള ആലോചനകൾ ആരംഭിച്ചു. സമ്മർ ട്രാൻസ്ഫറിൽ റാഷ്ഫോർഡിനെ സ്വന്തമാക്കാനാണ് പിഎസ്ജി ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us