/sports-new/football/2024/01/21/ligue-1-hits-back-at-cristiano-ronaldo-after-saudi-pro-league-comments-at-dubai-globe-soccer-awards

ആരാണ് മികച്ചത് ?; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലീഗ് 1ന്റെ മറുപടി

മിഡില് ഈസ്റ്റിലെ മികച്ച ഫുട്ബോള് താരത്തിനുള്ള പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കാണ് ലഭിച്ചത്

dot image

പാരിസ്: ഫ്രഞ്ച് ലീഗിനേക്കാള് മികച്ചതാണ് സൗദി ലീഗെന്ന ക്രിസ്റ്റ്യാനൊ റൊണാള്ഡോയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ലീഗ് 1. റൊണാള്ഡോയുടെ എക്കാലത്തെയും വലിയ എതിരാളി ലയണല് മെസ്സിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ലീഗ് 1ന്റെ മറുപടി. മെസ്സി പി എസ് ജിയില് കളിച്ചപ്പോഴുള്ള ചിത്രവും പിന്നില് ഗോട്ട് എന്ന പശ്ചാത്തലവുമൊരുക്കിയാണ് മറുപടി നല്കിയിരിക്കുന്നത്.

പി എസ് ജി താരം കിലിയന് എംബാപ്പയും ക്രിസ്റ്റ്യാനൊ റൊണാള്ഡോയുടെയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം അല് നസറുമായി നടന്ന സൗഹൃദ മത്സരത്തില് പി എസ് ജി വിജയിച്ചിരുന്നു. നാലിനെതിരെ അഞ്ച് ഗോളുകള്ക്കായിരുന്നു പി എസ് ജിയുടെ വിജയം. ഈ മത്സരത്തിലെ ചിത്രങ്ങളാണ് ലീഗ് 1 പങ്കുവെച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ബാസ്ബോളിനെതിരെ ഇന്ത്യയ്ക്ക് 'വിരാട്ബോൾ' ഉണ്ട്; സുനിൽ ഗാവസ്കർ

കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബ് സോക്കര് അവാര്ഡ് വേദിയില് മിഡില് ഈസ്റ്റിലെ മികച്ച ഫുട്ബോള് താരത്തിനുള്ള പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കാണ് ലഭിച്ചത്. ഈ വേദിയിലായിരുന്നു സൗദി ലീഗിനെ പുകഴ്ത്തി റൊണാള്ഡോയുടെ പ്രസ്താവന ഉണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us