/sports-new/football/2024/01/05/cristiano-ronaldo-wins-maradona-award-for-best-goalscorer-after-topping-global-charts-in-2023

2023ൽ ടോപ് സ്കോറര്, മറഡോണ പുരസ്കാരം; പുതുവർഷത്തിൽ വീണ്ടും തിളങ്ങാൻ റൊണാള്ഡോ

54 ഗോളുകളാണ് കഴിഞ്ഞ വർഷം റൊണാള്ഡോയുടെ ബൂട്ടുകളില് നിന്ന് പിറന്നത്

dot image

അബുദബി: 2023 വര്ഷത്തെ ഗോള് വേട്ടക്കാരില് ഒന്നാമനാണ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. 54 ഗോളുകളാണ് കഴിഞ്ഞ വർഷം റൊണാള്ഡോയുടെ ബൂട്ടുകളില് നിന്ന് പിറന്നത്. ക്ലബ്ബ് തലത്തില് അല് നസറിനായി 44 ഗോളുകളും പോര്ച്ചുഗല് ദേശീയ ടീമിനും വേണ്ടി 10 ഗോളുകളുമാണ് റൊണാള്ഡോ അടിച്ചുകൂട്ടിയത്.

ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാള്ഡോയെ തേടി മറ്റൊരു അവാര്ഡ് കൂടിയെത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല് ഗോളുകള് സ്കോര് ചെയ്ത താരത്തിനുള്ള ഗ്ലോബ് സോക്കറിന്റെ മറഡോണ അവാര്ഡാണ് റൊണാള്ഡോ സ്വന്തമാക്കിയത്. ജനുവരി 19ന് ദുബായിയിലെ ദി അറ്റ്ലാന്റിസ് പാമില് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം നല്കുക.

യുവതാരങ്ങളായ കിലിയന് എംബാപ്പെ, ഹാരി കെയ്ന്, എര്ലിങ് ഹാലണ്ട് എന്നിവരെ പിന്നിലാക്കിയാണ് 38കാരനായ റൊണാള്ഡോ 2023ലെ ടോപ് ഗോള് സ്കോററായത്. രണ്ടാമതുള്ള എംബാപ്പെയും ഹാരി കെയ്നും 52 ഗോളുകള് വീതം സ്വന്തമാക്കിയപ്പോള് നാലാമതുള്ള എര്ലിങ് ഹാലണ്ട് 50 ഗോളുകള് നേടി.

പ്രായം വെറും അക്കം മാത്രം; 54 ഗോളുകള്, 2023ലെ ടോപ് സ്കോററായി ക്രിസ്റ്റ്യാനോ റൊണാള്ഡോ

ഐഎഫ്എച്ച്എസ്എസിന്റെയും ടോപ് സ്കോറര് അവാര്ഡും ക്രിസ്റ്റ്യാനോ റൊണാള്ഡോയാണ് സ്വന്തമാക്കിയത്. സൗദി പ്രോ ലീഗില് മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈ സീസണില് ലീഗിലെ ടോപ് സ്കോറര്, ടോപ് അസിസ്റ്റര് ലിസ്റ്റിലും റൊണാള്ഡോയാണ് ഒന്നാമതുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us