ബ്രസീൽ ഫുട്ബോളിന് സസ്പെൻഷൻ നൽകും; മുന്നറിയിപ്പ് നൽകി ഫിഫ

വിലക്ക് വന്നാൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ടീം കടുത്ത പ്രതിസന്ധിയെ നേരിടേണ്ടി വരും

dot image

സൂറിച്ച്: ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. ജനുവരിയിൽ നടക്കുന്ന ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോഡിയുടെ ഇടപെടൽ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിർദ്ദേശം. ഇത് ലംഘിച്ചാൽ ബ്രസീൽ ദേശീയ ടീമിനും ക്ലബുകൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.

തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കണ്ടെത്തിയതിനെ തുടർന്ന് ബ്രസീൽ ഫുട്ബോൾ പ്രസിഡന്റായിരുന്ന എഡ്നാള്ഡോ റോഡ്രിഗസിനെ പുറത്താക്കിയിരുന്നു. റിയോ ഡി ജനെയ്റോ കോടതിയുടേതായിരുന്നു നടപടി. ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ കോടതി ഉത്തരവിട്ടു. ഇതിനായി താത്കാലിക സമിതിയെയും കോടതി നിയോഗിച്ചു.

രോഹിത്, കോഹ്ലി... അടുത്ത ഇന്നിംഗ്സിന് തയ്യാറെടുക്കണം; രാഹുൽ ദ്രാവിഡ്

ഫിഫ അംഗമായ രാജ്യങ്ങളുടെ ഫുട്ബോൾ ബോഡിയിൽ സർക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടൽ പാടില്ലെന്നാണ് നിയമം. എഡ്നാള്ഡോ റോഡ്രിഗസിന്റെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിലും പിന്നാലെ സർക്കാർ നടത്തിയ ഇടപെടലും ഫിഫയുടെ സസ്പെൻഷന് കാരണമായേക്കാം. എങ്കിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.

dot image
To advertise here,contact us
dot image