ഇന്നലെ കൊച്ചിയിൽ, ഇന്ന് ബെംഗളൂരുവിൽ; 3-3 സമനിലയുടെ തനിയാവർത്തനം

പഞ്ചാബ് ഗോൾകീപ്പറുടെ രവി കുമാറിന്റെ മികവ് ചോദ്യം ചെയ്യുന്നതായിരുന്നു ബെംഗളുരുവിന്റെ ഗോൾ.

dot image

ബെംഗളൂരു: ഐഎസ്എല്ലിൽ ഇന്നലെ കൊച്ചിയിൽ സംഭവിച്ചത് ഇന്ന് ബെംഗളൂരുവിൽ ആവർത്തിച്ചു. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ ബെംഗളൂരു സമനില പിടിച്ചെടുത്തു. ഇരുടീമുകളും മൂന്ന് വീതം ഗോൾ നേടി. 19-ാം മിനിറ്റിൽ പഞ്ചാബ് എഫ് സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഏകദേശം സെന്റർ സർക്കിൾ ഭാഗത്ത് നിന്ന് മദിഹ് തലാലിൽ എടുത്ത ഫ്രീ ക്വിക്ക് പഞ്ചാബ് താരം നിഖിൽ പ്രഭു വലയിലേക്ക് തട്ടിയിട്ടു.

21-ാം മിനിറ്റിൽ ബെംഗളൂരു ഒപ്പമെത്തി. ഹർഷ് പത്രേയുടെ ഇടം കാലൻ ഷോട്ട് പഞ്ചാബ് ഗോൾ കീപ്പറെ മറികടന്ന് വലയിലേക്കെത്തി. 26-ാം മിനിറ്റിലും 30-ാം മിനിറ്റിലും പഞ്ചാബ് വലചലിപ്പിച്ചു. ഇതോടെ 3-1ന് പഞ്ചാബ് മുന്നിലായി. പക്ഷേ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബെംഗളൂരു തിരിച്ചുവരവിന്റെ സൂചന നൽകി. കർട്ടിസ് മെയിൻ ആണ് ആദ്യ പകുതി അവസാനിക്കും മുമ്പ് ബെംഗളൂരുവിന് പ്രതീക്ഷ നൽകിയത്.

67-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസ് ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. പഞ്ചാബ് ഗോൾകീപ്പറുടെ രവി കുമാറിന്റെ മികവ് ചോദ്യം ചെയ്യുന്നതായിരുന്നു ബെംഗളുരുവിന്റെ ഗോൾ. മത്സരം വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്വന്തം സ്റ്റേഡിയത്തിൽ ബെംഗളൂരു പിന്നിൽ നിന്ന് പൊരുതിക്കയറി. ആദ്യ വിജയത്തിനായി പഞ്ചാബ് ഇനിയും കാത്തിരിക്കണം. ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ചെന്നൈയ്ക്കെതിരെ നടത്തിയ അതേ പോരാട്ടം.

dot image
To advertise here,contact us
dot image