റൊണാള്ഡോക്കൊപ്പം ആക്രമിക്കാന് സാദിയോ മാനെ; അല് നസറിലേക്ക് എത്തുന്നെന്ന് റിപ്പോര്ട്ട്

സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സ്വന്തമാക്കിയതിന് ശേഷം നിരവധി സൂപ്പര് താരങ്ങളാണ് യൂറോപ്പില് നിന്നും സൗദി ക്ലബ്ബിലേക്ക് എത്തിയത്

dot image

റിയാദ്: ദിവസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്ക്കൊടുവില് സെനഗല് സൂപ്പര് താരം സാദിയോ മാനെ സൗദി ക്ലബ്ബ് അല് നസറിലേക്ക് തന്നെ. നിലവിലെ ബയേണ് മ്യൂണിക്ക് താരമായ മാനെ അല് നസറുമായി 37 കോടി യൂറോയുടെ കരാറിലേര്പ്പെട്ടെന്ന് പ്രശസ്ത സ്പോര്ട്സ് ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തു. സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുമായി താരം ഒന്നിക്കുന്നെന്ന് നേരത്തേ റിപ്പോര്ട്ടുകളുണ്ടായിരുന്നു.

ചര്ച്ചകള്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം 31 കാരനായ മാനെയെ സൈന് ചെയ്യാനുള്ള അല് നസറിന്റെ ഓഫര് ബയേണ് മ്യൂണിക്ക് അംഗീകരിച്ചു. വൈദ്യപരിശോധനകള്ക്ക് ശേഷം സൗദി പ്രോ ലീഗ് വമ്പന്മാരുമായുള്ള കരാറില് താരം ഒപ്പിടും. വരുന്ന സീസണില് മാനെ അല് നസര് ജേഴ്സിയണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാര് നടന്നാല് സമ്മര് ട്രാന്സ്ഫറില് അല് നസറിന്റെ നാലാമത്തെ പ്രധാന സൈനിംഗായിരിക്കും സാദിയോ മാനെ. 50 മില്ല്യണ് യൂറോയ്ക്ക് മാര്സെലോ ബ്രോസോവിച്ച്, സെക്കോ ഫൊഫാന, അലക്സ് ടെല്ലെസ് എന്നിവരുമായി സൗദി ഭീമന്മാര് നേരത്തെ കരാറിലേര്പ്പെട്ടിരുന്നു. ഡിസംബറില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സ്വന്തമാക്കിയതിന് ശേഷം നിരവധി സൂപ്പര് താരങ്ങളാണ് യൂറോപ്പില് നിന്നും സൗദി ക്ലബ്ബിലേക്ക് എത്തിയത്. റിയാദ് ആസ്ഥാനമായുള്ള ക്ലബ് പോര്ച്ചുഗീസ് ഐക്കണിനെ ലോകത്തിലെ ഏറ്റവും ഉയര്ന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബേള് താരമാക്കി (വര്ഷത്തില് 200 ദശലക്ഷം യൂറോ) മാറ്റിയിരുന്നു.

റൊണാള്ഡോയും മാനെയും ചേരുന്നതോടെ അല് നസറിന്റെ മുന്നേറ്റനിരയുടെ മൂര്ച്ച കൂടും. മധ്യനിരയില് സെക്കോ ഫൊഫാനയും മാര്സെലോ ബ്രോസോവിച്ചും ചേരുന്നതോടെ അടുത്ത സീസണില് സൗദി പ്രോ ലീഗില് അല്നസറിന്റെ ശക്തി കൂടും. പ്രതിരോധത്തില് അലക്സ് ടെല്ലസിനൊപ്പം മുന് മാഞ്ചസ്റ്റര് യുണൈറ്റഡ് സഹതാരം എറിക് ബെയ്ലിയും എത്തിയേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.

dot image
To advertise here,contact us
dot image