എക്കാലത്തെയും മികച്ച ടീം; യുവരാജിന്റെ നിരയിൽ സൂപ്പർതാരമില്ല

സർപ്രൈസ് നിലനിർത്തിയാണ് യുവരാജ് തന്റെ 11 ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്

dot image

ലണ്ടൻ: പാകിസ്താൻ ചാമ്പ്യൻസിനെ പരാജയപ്പെടുത്തി ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയിരിക്കുകയാണ് ഇന്ത്യൻ ചാമ്പ്യൻസ് ടീം. യുവരാജ് സിംഗ് നായകനായ ടീമാണ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം ഒരു പ്രഖ്യാപനം നടത്തി. എക്കാലത്തെയും മികച്ച 11 താരങ്ങളെ യുവരാജ് സിംഗ് തിരഞ്ഞെടുത്തു. അതിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി ഇല്ലെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് താരങ്ങളാണ് യുവരാജിന്റെ മികച്ച ടീമിൽ ഇടം പിടിച്ചത്. എന്നാൽ ഇവരിൽ യുവരാജ് സിംഗ് സ്വന്തം പേര് എഴുതിച്ചേർത്തില്ല. ഓപ്പണിംഗിൽ മുതൽ 11-ാം നമ്പർ വരെ സർപ്രൈസ് നിലനിർത്തിയാണ് യുവരാജ് തന്റെ 11 ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഞാന് ചോദിച്ചതിലും അധികമാണ്...; പോസ്റ്റുമായി ഡി മരിയ

യുവരാജ് തിരഞ്ഞെടുത്ത ടീം: സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, രോഹിത് ശർമ്മ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, ആദം ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ, ഗ്ലെൻ മക്ഗ്രാത്ത്, വസീം അക്രം, ആൻഡ്രൂ ഫ്ലിന്റോഫ്.

dot image
To advertise here,contact us
dot image