സിംബാബ്വെയ്ക്കെതിരെ സെഞ്ച്വറി നഷ്ടം; പ്രതികരിച്ച് യശസ്വി ജയ്സ്വാൾ

ട്വന്റി 20 ലോകകപ്പിലെ അനുഭവത്തെക്കുറിച്ചും താരം മനസ് തുറന്നു.

സിംബാബ്വെയ്ക്കെതിരെ സെഞ്ച്വറി നഷ്ടം; പ്രതികരിച്ച് യശസ്വി ജയ്സ്വാൾ
dot image

ഹരാരെ: സിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി 20യിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിന് ശേഷം ഇന്ത്യൻ ആരാധകർക്ക് നിരാശയുണ്ടായിരുന്നു. യശസ്വി ജയ്സ്വാൾ സെഞ്ച്വറിയിലേക്കെത്തിയില്ലെന്നതാണ് ആരാധകരുടെ നിരാശയുടെ കാരണം. താരത്തിന് സെഞ്ച്വറി അവസരം നൽകാത്തതിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ സെഞ്ച്വറി നഷ്ടത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യശസ്വി ജയ്സ്വാൾ.

തന്റെയും ഗില്ലിന്റെയും മനസിൽ വിക്കറ്റ് നഷ്ടമില്ലാതെ മത്സരം ഫിനിഷ് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യം. ഇന്ത്യൻ ക്യാപ്റ്റനൊപ്പമുള്ള ബാറ്റിംഗ് ഏറെ ആസ്വദിച്ചു. അത് വലിയൊരു അനുഭവമാണ്. എപ്പോഴും ഇന്ത്യയ്ക്കായി കളിക്കുന്നത് അഭിമാനമാണെന്നും യുവ ഇടംകൈയ്യൻ ബാറ്റർ പ്രതികരിച്ചു.

ഇവര് ടീമിലുണ്ടാകണം; ഗംഭീറിന് സൂചന നല്കി ഗില്

ട്വന്റി 20 ലോകകപ്പിലെ അനുഭവത്തെക്കുറിച്ചും ജയ്സ്വാൾ മനസ് തുറന്നു. ലോകചാമ്പ്യന്മാരായ ടീമിന്റെ ഭാഗമായിരുന്നത് ഏറെ സന്തോഷിപ്പിക്കുന്നു. ടൂർണമെന്റിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ തനിക്ക് സാധിച്ചു. പരിശീലന സമയത്ത് ഉൾപ്പടെ തനിക്ക് ലഭിച്ച അവസരങ്ങളിൽ ടീമിന്റെ വിജയത്തിനായി പരമാവധി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിജയം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായും യസശ്വി ജയ്സ്വാൾ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us