തോൽപ്പിച്ചപ്പോൾ പ്രതികാരം വീട്ടിയെന്ന് പറഞ്ഞു; ഫൈനലിൽ തോറ്റപ്പോൾ എന്തായെന്ന് യൂനിസ് ഖാനോട് ആരാധകർ

യൂനിസ് ഖാന് എന്ത് പറയുന്നുവെന്ന് ചോദിച്ച് ഇന്ത്യന് ക്രിക്കറ്റ് ആരാധകര് രംഗത്തെത്തി

തോൽപ്പിച്ചപ്പോൾ പ്രതികാരം വീട്ടിയെന്ന് പറഞ്ഞു; ഫൈനലിൽ തോറ്റപ്പോൾ എന്തായെന്ന് യൂനിസ് ഖാനോട് ആരാധകർ
dot image

ലണ്ടന്: ലെജന്ഡ്സ് വേള്ഡ് ചാമ്പ്യന്ഷിപ്പ് ഫൈനലില് പാകിസ്താന് ചാമ്പ്യന്സിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന് ചാമ്പ്യന്സ് ടീം. പിന്നാലെ പാകിസ്താന് നായകന് യൂനിസ് ഖാന്റെ ഒരു പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളില് തരംഗമാകുന്നത്. ഇതേ ടൂര്ണമെന്റില് ആദ്യ റൗണ്ടില് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള് പാകിസ്താനായിരുന്നു വിജയം. അന്ന് ഇന്ത്യയോട് പ്രതികാരം ചെയ്തിരിക്കുന്നുവെന്നാണ് യൂനിസ് ഖാന് പറഞ്ഞത്.

ട്വന്റി 20 ലോകകപ്പില് ബാബര് അസമിന്റെയും സംഘത്തിന്റെയും തോല്വി ചൂണ്ടിക്കാട്ടിയായിരുന്നു യൂനിസ് ഖാന്റെ പരാമര്ശം. എന്നാല് അപ്രതീക്ഷിതമായി ഇരുടീമുകളും ടൂര്ണമെന്റിന്റെ ഫൈനലിലെത്തി. ഇത്തവണ ഇന്ത്യയ്ക്കൊപ്പമായിരുന്നു വിജയം. ഇപ്പോള് യൂനിസ് ഖാന് എന്ത് പറയുന്നുവെന്ന് ചോദിച്ച് ഇന്ത്യന് ക്രിക്കറ്റ് ആരാധകര് രംഗത്തെത്തി.

എക്കാലത്തെയും മികച്ച ടീം; യുവരാജിന്റെ നിരയിൽ സൂപ്പർതാരമില്ല

ഇന്ത്യന് ടീമിനെ അഭിനന്ദിക്കുകയാണ് പാക് നായകന് ചെയ്തത്. ശരിക്കും ഇതിഹാസങ്ങളെപ്പോലെ ഇന്ത്യന് ടീം കളിച്ചു. മത്സരത്തില് പൂര്ണമായും ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. ഒരു മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. എന്നാല് ഒരു ഫൈനല് കളിക്കുമ്പോള് വലിയ കൂട്ടുകെട്ടുകള് ആവശ്യമാണ്. ഇന്ത്യ അത്തരം കൂട്ടുകെട്ടുകള് സൃഷ്ടിച്ചു. പാക് ടീം സെമിയില് വിജയിച്ചത് ഇത്തരം വലിയ കൂട്ടുകെട്ടുകള്കൊണ്ടാണ്. എന്നാല് ഫൈനലില് അതിന് കഴിഞ്ഞില്ലെന്നും യൂനിസ് ഖാന് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us