ശ്രീലങ്കന് പരമ്പര; തിയതികളില് മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ

മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക

dot image

ഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന് പരമ്പരയ്ക്കുള്ള തിയതികളില് മാറ്റം വരുത്തി ബിസിസിഐ. ആദ്യം നിശ്ചയിച്ചിരുന്നത് പ്രകാരം ജൂലൈ 26നായിരുന്നു പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല് ആദ്യ ട്വന്റി 20 ജൂലൈ 27ലേക്ക് മാറ്റി. ജൂലൈ 27ന് നിശ്ചയിച്ചിരുന്ന രണ്ടാം ട്വന്റി 20 ജൂലൈ 28ലേക്കും മാറ്റിയിട്ടുണ്ട്.

മൂന്നാം ട്വന്റി 20 മത്സരം മുൻ നിശ്ചയിച്ചിരുന്നതുപോലെ ജൂലെെ 30ന് തന്നെ നടക്കും. ഏകദിന പരമ്പരയ്ക്കുള്ള തിയതിയിലും മാറ്റമുണ്ട്. ഓഗസ്റ്റ് ഒന്നിന് നിശ്ചയിച്ചിരുന്ന ഒന്നാം ട്വന്റി 20 ഓഗസ്റ്റ് രണ്ടാം തിയതിയിലേക്ക് മാറ്റി. അവസാന രണ്ട് മത്സരങ്ങൾക്കുള്ള തിയതിയിൽ മാറ്റമില്ല. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക.

അവസാന മത്സരത്തിൽ ടീമിൽ മാറ്റമുണ്ടോ?; മറുപടിയുമായി ഗിൽ

ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേൽക്കുമെന്നതാണ് പരമ്പരയുടെ പ്രത്യേകത. പരമ്പരയിൽ ആരാകും ഇന്ത്യൻ ക്യാപ്റ്റനെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ട്വന്റി 20 പരമ്പരയിൽ ഹാർദ്ദിക്ക് പാണ്ഡ്യയും ഏകദിന ടീമിനെ കെ എൽ രാഹുലും ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് സൂചനകൾ.

dot image
To advertise here,contact us
dot image