/sports-new/cricket/2024/07/13/avesh-khan-reveals-his-wish-to-selectors

'ആ അവസരത്തിനായി ഞാന് കാത്തിരിക്കുന്നു'; സെലക്ടര്മാരോട് ആവേശ് ഖാന്

തന്റെ മികവ് ആഭ്യന്തര ക്രിക്കറ്റില് തെളിയിച്ചിട്ടുള്ളതാണെന്നും താരം

dot image

ഹരാരെ: ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള തന്റെ താല്പ്പര്യം അറിയിച്ച് ഇന്ത്യന് പേസര് ആവേശ് ഖാന്. സിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി 20ക്ക് മുമ്പായാണ് താരം സെലക്ടര്മാരോട് തന്റെ ഇഷ്ടം അറിയിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില് തന്റെ സംസ്ഥാനത്തിന് വേണ്ടിയും ഇന്ത്യ എയ്ക്ക് വേണ്ടിയും താന് ഒരുപാട് ടെസ്റ്റ് മത്സരങ്ങള് കളിച്ചിട്ടുള്ളതാണെന്നും ആവേശ് പറഞ്ഞു.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ആസ്വദിക്കാന് താന് ആഗ്രഹിക്കുന്നു. ടെസ്റ്റില് ഒരു ദിവസം 20 മുതല് 25 ഓവര് വരെ എറിയാന് കഴിയും. ഒരു ടെസ്റ്റില് 300 മുതല് 350 വരെ ഓവറുകള് എറിയേണ്ടതുണ്ട്. തന്റെ രാജ്യത്തിന് വേണ്ടി ക്രിക്കറ്റിന്റെ വലിയരൂപം കളിക്കാന് താന് കാത്തിരിക്കുന്നതായും ആവേശ് ഖാന് പറഞ്ഞു.

ബാഴ്സയുടെ സ്പാനിഷ് വിങ്ങർ; പെലെയെ മറികടന്ന കൗമാരക്കാരൻ

കരിയറില് ജസ്പ്രീത് ബുംറയുടെ സഹായത്തെക്കുറിച്ചും താരം പ്രതികരിച്ചു. ബുംറ ഒരു തലമുറയുടെ താരമാണ്. വ്യത്യസ്തമായ ചിന്താഗതികളുള്ള ബൗളര്. എങ്ങനെ പന്തെറിയണമെന്നുള്ള തന്ത്രങ്ങള് ബുംറ പറഞ്ഞുതരും. ബുംറ പറയുന്നത് അനുസരിച്ചാല് ഒരു യോര്ക്കര് എറിയാനാണ് തനിക്ക് താല്പ്പര്യമെങ്കില് അതൊരിക്കലും ഫുള്ഡോസോ ഹാഫ് വോളിയോ ആകില്ലെന്നും ആവേശ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us