കോഹ്ലി ആരാണ്?, വലിയ താരമാണോ?; തിരിച്ചറിയാനാവാതെ ഇബ്രാഹിമോവിച്ച്, വീഡിയോ

ചിത്രത്തിലുള്ളത് വിരാട് കോഹ്ലി ആണെന്നും ക്രിക്കറ്റിലെ 'ഗോട്ട്' ആണെന്നും സ്പീഡ് പറഞ്ഞുകൊടുക്കുന്നുമുണ്ട്

dot image

ന്യൂയോര്ക്ക്: ഇന്ത്യന് സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയെ അറിയില്ലെന്ന് മുന് സ്വീഡിഷ് ഫുട്ബോള് താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച്. ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇന്ത്യയുടെ മുന് നായകന് കൂടിയായ കോഹ്ലി. എന്നാല് പ്രശസ്ത അമേരിക്കന് യുട്യൂബര് ഐഷോ സ്പീഡുമായി നടത്തിയ അഭിമുഖത്തിലാണ് കോഹ്ലിയെ അറിയില്ലെന്ന് ഇബ്രാഹിമോവിച്ച് പറയുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.

അഭിമുഖത്തിനിടെ നിങ്ങള്ക്ക് വിരാട് കോഹ്ലിയെ അറിയുമോ എന്ന് ഇബ്രാഹിമോവിച്ചിനോട് സ്പീഡ് ചോദിക്കുന്നുണ്ട്. എന്നാല് ഉടനെ തന്നെ അറിയില്ലെന്നാണ് ഇബ്രാഹിമോവിച്ച് മറുപടി പറയുന്നത്. ഇതുകേട്ട് ഞെട്ടിയ സ്പീഡ് ഫോട്ടോ കാണിച്ചെങ്കിലും കോഹ്ലിയെ തിരിച്ചറിയാന് സ്വീഡിഷ് ഉതിഹാസത്തിന് കഴിഞ്ഞില്ല.

കോഹ്ലിയുടെ ചിത്രം നോക്കി ഇദ്ദേഹം വലിയ താരമാണോ എന്ന് ഇബ്രാഹിമോവിച്ച് ചോദിക്കുന്നതും വീഡിയോയില് കാണാം. ചിത്രത്തിലുള്ളത് വിരാട് കോഹ്ലി ആണെന്നും ക്രിക്കറ്റിലെ 'ഗോട്ട്' ആണെന്നും സ്പീഡ് പറഞ്ഞുകൊടുക്കുന്നുമുണ്ട്. ക്രിക്കറ്റ് കാണാറില്ലെന്നും അത് ബഹുമാനക്കുറവ് കൊണ്ടല്ലെന്നും ഇബ്രാഹിമോവിച്ച് വീഡിയോയില് വ്യക്തമാക്കി.

dot image
To advertise here,contact us
dot image