'പറക്കാൻ പഠിപ്പിക്കാൻ' ജോണ്ടി റോഡ്സിനെ വേണ്ട; ഗംഭീറിന്റെ ആവശ്യം ബിസിസിഐ തള്ളിയെന്ന് റിപ്പോര്ട്ട്

മുഖ്യപരിശീലകനായി ഗംഭീര് ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ സപ്പോര്ട്ടിങ് സ്റ്റാഫുകള്ക്കായുള്ള അന്വേഷണം ബിസിസിഐ ഊര്ജ്ജിതമാക്കിയത്

dot image

മുംബൈ: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ഫീല്ഡിങ് പരിശീലകനായി ദക്ഷിണാഫ്രിക്കന് ഇതിഹാസം ജോണ്ടി റോഡ്സിനെ വേണമെന്ന ഗൗതം ഗംഭീറിന്റെ ആവശ്യം ബിസിസിഐ തള്ളിയെന്ന് റിപ്പോര്ട്ട്. ബൗളിങ് പരിശീലക സ്ഥാനത്തേക്ക് മുന് കര്ണാടക പേസര് വിനയ് കുമാറിന്റെ പേരും ഗംഭീര് മുന്നോട്ടുവെച്ചിരുന്നു. എന്നാല് ബിസിസിഐ ഇത് ആദ്യം തന്നെ തള്ളിയെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ജോണ്ടി റോഡ്സിന്റെ പേരും ബിസിസിഐ തള്ളിയത്.

മുഖ്യപരിശീലകനായി ഗംഭീര് ചുമതലയേറ്റതിന് പിന്നാലെയാണ് പുതിയ സപ്പോര്ട്ടിങ് സ്റ്റാഫുകള്ക്കായുള്ള അന്വേഷണം ബിസിസിഐ ഊര്ജ്ജിതമാക്കിയത്. നിയമിക്കപ്പെടുന്നതിന് മുന്പ് ഗംഭീര് മുന്നോട്ടുവെച്ച ഉപാധികളിലൊന്നായിരുന്നു സഹപരിശീലകരെ തിരഞ്ഞെടുക്കുന്നതില് പൂര്ണ സ്വാതന്ത്ര്യം വേണമെന്നത്. എന്നാല് ഫീല്ഡിങ് കോച്ചായി റോഡ്സിനെ കൊണ്ടുവരാനുള്ള ഗംഭീറിന്റെ അപേക്ഷ തള്ളിയെന്നും സപ്പോര്ട്ട് സ്റ്റാഫുകളായി ഇന്ത്യയില് നിന്നുള്ളവര് തന്നെ മതിയെന്നുമാണ് ബിസിസിഐയുടെ നിലപാടെന്നുമാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.

റണ്ണൗട്ടാക്കി, രോഷത്തോടെ തർക്കം, പിന്നീട് സ്നേഹ ചുംബനം; അപൂർവ്വ കാഴ്ച സമ്മാനിച്ച് പഠാൻ ബ്രദേഴ്സ്

ചൊവ്വാഴ്ചയാണ് ഗൗതം ഗംഭീറിനെ ഇന്ത്യയുടെ മുഖ്യപരിശീലകനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ട്വന്റി 20 ലോകകപ്പോടെ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ രാഹുല് ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര് എത്തിയിരിക്കുന്നത്. ഗൗതം ഗംഭീറിന്റെ നേതൃത്വത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല് കിരീടമുയര്ത്തിയതാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കുന്നതിൽ നിര്ണായകമായത്.

dot image
To advertise here,contact us
dot image