'ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി തൊട്ടിട്ടില്ല'; ഒടുവിൽ വിവാദത്തിൽ പ്രതികരണവുമായി സൂര്യകുമാര്

ഒടുവിൽ വിവാദത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂര്യകുമാര് യാദവ്

dot image

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകപ്പ് ഫൈനലില് ഇന്ത്യന് വിജയത്തില് നിര്ണായകമായത് അവസാന ഓവറില് ഡേവിഡ് മില്ലറെ പുറത്താക്കാന് സൂര്യകുമാര് ബൗണ്ടറി ലൈനിൽ നിന്നും എടുത്ത ക്യാച്ചാണ്. ആ ലോകകപ്പിലെ മാത്രമല്ല, ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി അത് വിലയിരുത്തപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇന്ത്യ ആ ഓവറും എറിഞ്ഞു തീർത്ത് കിരീടം കയ്യിലെടുത്തതിന് പിന്നാലെ ഈ ക്യാച്ച് പല തരം വിവാദങ്ങൾക്ക് വഴി വെട്ടി.

സൂര്യ ക്യാച്ചെടുക്കുന്ന സമയത്ത് ബൗണ്ടറി കുഷ്യന് യഥാര്ഥ ബൗണ്ടറി ലൈന് വേണ്ടയിടത്തു നിന്ന് അല്പം നീങ്ങിയാണ് കിടന്നിരുന്നതെന്നും ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനില് തട്ടുന്നുണ്ടെന്നും ഒരു വിഭാഗം ആരോപിച്ചു. വീഡിയോയുടെ പല രീതിയിലുള്ള ആങ്കിളുകൾ ഉള്പ്പെടെ പങ്കുവെച്ചാണ് സിക്സായിരുന്നുവെന്ന് ഇവർ വാദിച്ചിരുന്നത്. ആരാധകർക്ക് പുറമെ ലോകത്തെ മുൻ ക്രിക്കറ്റ് താരങ്ങളും പല രീതിയിലുള്ള പ്രസ്താവനവുമായി രംഗത്തെത്തിയിരുന്നു.

എന്നാലിപ്പോൾ ഒടുവിൽ വിവാദത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂര്യകുമാര് യാദവ്. ക്യാച്ചെടുക്കുന്ന സമയത്ത് ബൗണ്ടറി ലൈനില് തൊട്ടിട്ടില്ലെന്നാണ് സൂര്യ പറയുന്നത്. എല്ലാവരേയും സന്തോഷിപ്പിക്കാന് സാധിക്കില്ലെന്ന് പറഞ്ഞ താരം ഇത്തരം ക്യാച്ചുകൾ കളിക്കളത്തിൽ പ്രവർത്തിക്കാൻ പരിശീലനം നടത്താറുണ്ടെന്നും പറഞ്ഞു. കിരീടം നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആറു പന്തില് ജയിക്കാന് 16 റണ്സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഹാര്ദിക്കിന്റെ പന്തിൽ മില്ലർ ഒരു കിടിലൻ സിക്സറിന് ശ്രമിച്ചത്. ബൗണ്ടറി ലൈനിനപ്പുറത്തേക്ക് സിക്സറായി പറന്ന ആ പന്താണ് അവിശ്വസനീയമായ രീതിയിൽ ഓടിയെടുത്ത് ആദ്യം പുറത്ത് നിന്ന് തട്ടിയും പിന്നീട് മൈതാനത്തിലേക്ക് കടന്ന് കയ്യിലാക്കിയും നേടിയത്. അതിലൂടെ ഈ വർഷത്തെ ടി 20 ലോകകപ്പ് കിരീടം കൂടിയാണ് ഇന്ത്യ കൈകളിലുള്ളിലാക്കിയത്.

ഉപനായകനായി സഞ്ജു; ഇന്ത്യയ്ക്ക് ജയം, സിംബാബ്വെയുമായുള്ള പരമ്പരയിൽ മുന്നിൽ
dot image
To advertise here,contact us
dot image