/sports-new/cricket/2024/07/10/rahul-dravid-refuses-bccis-extra-bonus-over-rest-of-his-support-staff-for-t20-world-cup-victory

അഞ്ച് കോടിയൊന്നും വേണ്ട; ബിസിസിഐയോട് ദ്രാവിഡ്

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് സമ്മാനത്തുകയായി ബിസിസിഐ പ്രഖ്യാപിച്ചത്

dot image

ഡൽഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ സമ്മാനത്തുകയായി തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്ന് രാഹുൽ ദ്രാവിഡ്. മറ്റ് പരിശീലകർക്ക് നൽകിയ 2.5 കോടി രൂപ മതിയെന്നാണ് ദ്രാവിഡിന്റെ വാക്കുകൾ. ഇന്ത്യൻ മുൻ താരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് സമ്മാനത്തുകയായി ബിസിസിഐ പ്രഖ്യാപിച്ചത്. ടീമിൽ അംഗമായിരുന്ന 15 താരങ്ങൾക്കൊപ്പം പരിശീലകൻ രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നൽകാനാണ് ബിസിസിഐ തീരുമാനിച്ചിരുന്നത്. സപ്പോർട്ടിംഗ് സ്റ്റാഫായി ടീമിനൊപ്പം ഉണ്ടായിരുന്നവർക്ക് 2.5 കോടി രൂപ ലഭിക്കും.

അവസാന മത്സരത്തെക്കുറിച്ച് എയ്ഞ്ചല് ഡി മരിയ

ടീം സെലക്ടേഴ്സിനും റിസർവ് താരങ്ങളായിരുന്നവർക്കും ഓരോ കോടി രൂപയും സമ്മാനത്തുകയായി ബിസിസിഐ നൽകി. ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുകയും ചെയ്തു. മുൻ ഓപ്പണർ ഗൗതം ഗംഭീറാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us