
ന്യൂഡല്ഹി: 17 വര്ഷം നീണ്ട കാത്തിരിപ്പിനൊടുവില് ടി 20 ക്രിക്കറ്റിന്റെ ലോക ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ സീനിയര് താരങ്ങളായ വിരാട് കോഹ്ലി, ക്യാപ്റ്റന് രോഹിത് ശര്മ്മ, രവീന്ദ്ര ജഡേജ എന്നീ താരങ്ങള് ടി 20 ഫോര്മാറ്റില് നിന്ന് അപ്രതീക്ഷിതമായി വിരമിക്കല് പ്രഖ്യാപിച്ചിരുന്നു. എന്നാല് ഇന്ത്യയുടെ ഈ മൂന്ന് പ്രധാന താരങ്ങളെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് ഇംഗ്ലണ്ട് ക്യാപ്റ്റന് മൈക്കേല് വോണ്. രോഹിത്, കോഹ്ലി, ജഡേജ എന്നിവര് വിരമിക്കുന്നതിന് മുമ്പായി ഇന്ത്യയ്ക്ക് വേണ്ടി കൂടുതല് ഐസിസി കിരീടങ്ങള് നേടണമായിരുന്നുവെന്നാണ് വോണ് പറയുന്നത്.
'ട്വന്റി 20 ക്രിക്കറ്റില് ലോകകപ്പ് നേടിക്കൊണ്ട് വിരമിക്കുക എന്നത് മികച്ച കാര്യമാണെന്ന് എല്ലാവരും പറയും. എന്നാല് രോഹിത്, കോഹ്ലി, ജഡേജ എന്നിവരടങ്ങിയ ഇന്ത്യന് ടീം കൂടുതല് വൈറ്റ് ബോള് ട്രോഫികള് നേടണമായിരുന്നു. രോഹിത്തിന് പോലും മറ്റൊരു ലോകകപ്പ് ഉയര്ത്താന് 17 വര്ഷമെടുത്തു', വോണ് ചൂണ്ടിക്കാട്ടി. ക്ലബ്ബ് പ്രെയറി ഫയര് പോഡ്കാസ്റ്റില് സംസാരിക്കവെയാണ് ഇന്ത്യയുടെ ടി 20 ലോകകപ്പ് നേട്ടത്തെക്കുറിച്ചും രോഹിത്, കോഹ്ലി, ജഡേജ എന്നിവരെക്കുറിച്ചും വോണ് സംസാരിച്ചത്.
ഇന്ത്യ ലോകചാമ്പ്യന്മാരാണ്, അവർ ലോകചാമ്പ്യന്മാരെ പോലെ തന്നെ കളിക്കും: സിക്കന്ദര് റാസലോകകപ്പ് ഫൈനലില് പ്ലെയര് ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചതിന് പിന്നാലെയാണ് വിരാട് കോഹ്ലി വിരമിക്കല് പ്രഖ്യാപിച്ചത്. ലോകകപ്പ് നേടി ഒരു മണിക്കൂറിന് ശേഷം നടന്ന വാര്ത്താസമ്മേളനത്തിലായിരുന്നു ഇന്ത്യന് ക്യാപ്റ്റന് രോഹിത് തന്റെ തീരുമാനം വെളിപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം തന്റെ ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെ രാജ്യാന്തര ടി20 മത്സരങ്ങളില് നിന്ന് വിരമിക്കുകയാണെന്ന് ജഡേജയും പ്രഖ്യാപിക്കുകയായിരുന്നു.