
മുംബൈ: ശ്രീലങ്കയ്ക്കെതിരെ ഈ മാസം അവസാനം ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പരയിൽ വിരാട് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചന. മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക. ജൂലൈ 27ന് ആദ്യ ട്വന്റി 20 മത്സരം നടക്കും. ടെസ്റ്റ് പരമ്പരകള് വരുന്നതിനാലാണ് മൂന്ന് താരങ്ങൾക്കും വിശ്രമം അനുവദിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബറില് ബംഗ്ലാദേശിനെതിരെ നാട്ടില് നടക്കുന്ന ടെസ്റ്റ് പരമ്പരയില് സീനിയര് താരങ്ങള് തിരിച്ചെത്തും. രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഒക്ടോബറില് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ന്യൂസിലന്ഡ് സംഘം ഇന്ത്യയിലെത്തും. നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യയ്ക്ക് പരമ്പരകൾ ഉണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു.
റിഷഭ് പന്ത്, സഞ്ജു വെല്ലുവിളികളെ എങ്ങനെ നേരിടും?; മറുപടിയുമായി ഇഷാന് കിഷന്സീനിയർ താരങ്ങളുടെ അഭാവത്തിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിനെ ഹാർദ്ദിക്ക് പാണ്ഡ്യയോ കെ എൽ രാഹുലോ നയിക്കുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങൾക്കും പരമ്പരയിൽ അവസരം ലഭിക്കുച്ചേക്കും. ഐസിസി ചാമ്പ്യൻസ് ട്രോഫി വരാനിരിക്കെ ടീമിന്റെ ഭാഗമാകാൻ താരങ്ങൾക്ക് ലഭിക്കുന്ന അവസരമാണിത്.