'ദേശീയ പതാകയെ അപമാനിച്ചു'; രോഹിത് ശര്മ്മയ്ക്കെതിരെ ആരോപണം

മുമ്പൊരിക്കല് ഒരു ആരാധകന് സമാനശ്രമം നടത്തിയപ്പോള് എം എസ് ധോണി പിന്തിരിപ്പിച്ചെന്നും ഒരാള്

dot image

ഡല്ഹി: ട്വന്റി 20 ലോകകപ്പ് നേട്ടത്തില് ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മ ഏറെ ആവേശഭരിതനായിരുന്നു. ബാര്ബഡോസിലെ പിച്ചില് താരം ഇന്ത്യയുടെ ദേശീയ പതാക കുത്തിവെയ്ക്കുകയും ചെയ്തു. പിന്നാലെ രോഹിത് ശര്മ്മയുടെ സമൂഹമാധ്യമങ്ങളില് ഈ ചിത്രം പ്രൊഫൈല് ഫോട്ടോയാക്കി. ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകള് രംഗത്തെത്തിയിരിക്കുന്നത്.

രോഹിത് ശര്മ്മ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് ഇക്കൂട്ടരുടെ വാദം. 1971ലെ നാഷണല് ഹോണര് ആക്ട് പ്രകാരം ദേശീയ പതാക മനഃപൂർവ്വം നിലത്തോ മണ്ണിലോ വെള്ളത്തിലോ തൊടുവാന് പാടില്ല. ഈ നിയമവും ആരോപണം ഉന്നയിച്ചവര് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ സാധാരണക്കാരനാണ് ഈ പ്രവർത്തി ചെയ്യുന്നതെങ്കിൽ വലിയ കുറ്റമാകുമായിരുന്നുവെന്ന് ഒരാൾ പ്രതികരിച്ചു.

ക്രിക്കറ്റ് ഉൾപ്പെടെ മഴയത്തും കളിക്കാം; സ്റ്റേഡിയം ഒരുങ്ങുന്നു

മുമ്പൊരിക്കല് ഒരു ആരാധകന് സമാനശ്രമം നടത്തിയപ്പോള് എം എസ് ധോണി പിന്തിരിപ്പിച്ചെന്നും ഒരാള് സമൂഹമാധ്യമങ്ങളില് ചൂണ്ടിക്കാട്ടി. രോഹിത് ശര്മ്മ ചെയ്ത കുറ്റത്തിന് മൂന്ന് വര്ഷം വരെ തടവും ഒപ്പം പിഴയും ലഭിക്കാമെന്നും സമൂഹമാധ്യമങ്ങളില് ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പ്രവർത്തി ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നുണ്ടായത് നാണക്കേടെന്നും ഒരാൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image