
May 16, 2025
02:25 PM
ഡല്ഹി: ഇന്ത്യന് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവില് പ്രതികരണവുമായി വിക്കറ്റ് കീപ്പര് ബാറ്റര് ഇഷാന് കിഷന്. റിഷഭ് പന്ത്, സഞ്ജു സാംസണ് തുടങ്ങിയ താരങ്ങള് ദേശീയ ടീമിലുള്ളപ്പോള് ഒരു മടങ്ങിവരവ് എത്രത്തോളം വെല്ലുവിളിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുവ ഇന്ത്യന് വിക്കറ്റ് കീപ്പര്. ഏത് താരവുമായും താന് മത്സരത്തിന് തയ്യാറാണെന്നാണ് കിഷന്റെ പ്രതികരണം.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് റിഷഭ് പന്തിന്റെ തിരിച്ചുവരവ് ഏറെ സന്തോഷിപ്പിക്കുന്നതാണ്. ദേശീയ ടീമിലേക്കുള്ള മത്സരം വർദ്ധിക്കുന്നത് ഓരോ താരത്തിന്റെയും നിലവാരം വർദ്ധിപ്പിക്കും. കഠിനാദ്ധ്വാനം മികച്ച പ്രകടനമായി മാറും. ഒരിക്കലും ദേശീയ ടീമിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയില്ല. സഹതാരങ്ങളുമായി മത്സരിച്ച് മുന്നേറുന്നത് ഓരോ താരങ്ങൾക്കും കൂടുതൽ സന്തോഷം പകരും. താൻ അത് ആസ്വദിക്കുന്നു. ഇക്കാര്യത്തിൽ ഒരു ആശങ്കയും തനിക്ക് ഇല്ലെന്നും ഇഷാൻ കിഷൻ പറഞ്ഞു.
അത് എന്നെ ഏറെ നിരാശപ്പെടുത്തി; തുറന്നുപറഞ്ഞ് ഉൻമുക്ത് ചന്ദ്ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും താൻ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു. എല്ലാ ഫോർമാറ്റുകളിലും താൻ മികച്ച പ്രകടനം പുറത്തെടുത്തുകഴിഞ്ഞു. വരാനിക്കുന്ന ടൂർണമെന്റുകൾക്കുവേണ്ടിയാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്. ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ താൻ ജീവിക്കുന്നു. അതുപോലെ തന്നെ മികച്ചതും വ്യത്യസ്തവുമായ ഒരു താരമായി തുടരുന്നതും താൻ ഇഷ്ടപ്പെടുന്നുവെന്ന് യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ വ്യക്തമാക്കി.