
മുംബൈ: രാഹുല് ദ്രാവിഡിന് പിന്ഗാമിയായി ഇന്ത്യന് ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചിരിക്കുകയാണ്. ഗംഭീറിനെ ഹെഡ് കോച്ചായി നിയമിക്കുന്നുവെന്ന് അല്പ്പസമയം മുന്പാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. 2027 ഡിസംബര് 31 വരെയാണ് നിലവിലെ കരാര്.
ഈ മാസം അവസാനം ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന് പര്യടനമാണ് പുതിയ ഹെഡ് കോച്ചിന് മുന്നിലുള്ള ആദ്യ ദൗത്യം. ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളിലൂടെയാണ് ഗംഭീര് ഔദ്യോഗികമായി പരിശീലക സ്ഥാനം ഏറ്റെടുക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിനും 2025 ചാമ്പ്യന്സ് ട്രോഫിയിലും ടീമിനെ ഒരുക്കുന്നതും ഗംഭീറാണ്. 2027 ഏകദിന ലോകകപ്പിലും ഗംഭീര് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും.
ഔദ്യോഗികം; ഇന്ത്യന് പരിശീലകനായി ഗൗതം ഗംഭീര്, പ്രഖ്യാപിച്ച് ജയ് ഷാഗൗതം ഗംഭീറിന്റെ നേതൃത്വത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല് കിരീടമുയര്ത്തിയതാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാന് നിര്ണായകമായത്. 2024 സീസണിന് തൊട്ടുമുന്പാണ് ഗംഭീര് കൊല്ക്കത്തയുടെ മെന്ററായി എത്തുന്നത്. ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ മെന്റര് സ്ഥാനം രാജിവെച്ചായിരുന്നു ഗംഭീര് പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. മെന്ററായി എത്തിയ ആദ്യ സീസണില് തന്നെ കൊല്ക്കത്തയ്ക്ക് കിരീടം സമ്മാനിച്ചതോടെ ഗംഭീറിനെ ഇന്ത്യന് ടീം പരിശീലകനാക്കണമെന്ന് ആവശ്യവും ഉയര്ന്നിരുന്നു.