
മെൽബൺ: 'ഓസ്ട്രേലിയ ഫുട്ബോൾ ലീഗ്' ടീമായ ടാസ്മേനിയന് പുതിയൊരു സ്റ്റേഡിയം പണിയുകയാണ്. ക്രിക്കറ്റ് ഉൾപ്പടെയുള്ള നിരവധി വിനോദങ്ങൾക്ക് ഉപകാരപ്പെടും വിധമാണ് സ്റ്റേഡിയം പണിയുന്നത്. റൂഫുകളുള്ള സ്റ്റേഡിയം ആയതിനാൽ ഏത് കാലാവസ്ഥയിലും ഇവിടെ ക്രിക്കറ്റ് ഉൾപ്പടെയുള്ള വിനോദങ്ങൾ നടത്താൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
'ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിൽ' ടാസ്മേനിയൻ ടീം സ്വന്തം സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുന്നത് കാണുകയാണ് ലക്ഷ്യമെന്ന് ടീം അധികൃതർ പ്രതികരിച്ചു. ഒപ്പം ഒരുപാട് മറ്റ് സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ഉണ്ടാകും. ക്രിക്കറ്റ് നടത്തുകയാണ് ഇപ്പോൾ ഒരു ആശങ്കയായി നിലനിൽക്കുന്നത്. പന്ത് റൂഫിൽ തട്ടാനുള്ള സാധ്യതയുണ്ട്. എങ്കിലും റൂഫിന്റെ ഉയരം പന്ത് തട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
നെയ്മർ തിരിച്ചുവരുന്നു; സൂചന നൽകി ബ്രസീൽ ഫുട്ബോൾAUSTRALIA IS BUILDING A STADIUM WHERE CRICKET CAN BE PLAYED IN ALL WEATHER. (Daily Mail). pic.twitter.com/U6MHlCT2VU
— Mufaddal Vohra (@mufaddal_vohra) July 8, 2024
23,000ത്തോളം പേർക്ക് സ്റ്റേഡിയത്തിൽ ഇരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കാണികൾക്ക് കൂടുതൽ അടുത്ത് മത്സരം കാണാൻ കഴിയുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ രൂപകൽപ്പന നടത്തുക. ഉടൻ തന്നെ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.