
കാലിഫോർണിയ: ട്വന്റി 20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഇടം ലഭിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്ന് ഉൻമുക്ത് ചന്ദ്. ലോകകപ്പ് ടീമിൽ ഇടം ലഭിക്കാൻ കഴിയുന്ന ഒരു പ്രകടനം തന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. എങ്കിലും താൻ മൂന്ന് വർഷമായി ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് സ്വപ്നം കണ്ടത്. തീർച്ചയായും തനിക്ക് ഇതൊരു വലിയ ഷോക്കായിരുന്നു. അതിൽ നിന്ന് തിരിച്ചുവരാൻ ഏറെ സമയമെടുത്തുവെന്നും ഇന്ത്യൻ അണ്ടർ 19 മുൻ താരം പ്രതികരിച്ചു.
ഒരു താരത്തെ സംബന്ധിച്ചിടത്തോളം ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണിത്. ഇന്ത്യയിൽ തനിക്ക് എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു. പിന്നീട് താൻ പ്രവർത്തിച്ചത് ഒരൊറ്റ ലക്ഷ്യം മുന്നിൽ കണ്ടാണ്. കഴിഞ്ഞ മൂന്ന് വർഷമായി താൻ പ്രവർത്തിച്ചതിന് ഒരു ഫലവും ഉണ്ടായില്ല. അതിന്റെ പ്രയാസം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഉൻമുക്ത് ചന്ദ് വ്യക്തമാക്കി.
യൂനിസ് ഖാന്റെ ഫിറ്റ്നസ് കാണൂ; ആവശ്യവുമായി ആരാധകർ2012ൽ ഇന്ത്യയെ അണ്ടർ 19 ലോകചാമ്പ്യന്മാരാക്കിയ നായകനാണ് ഉൻമുക്ത് ചന്ദ്. ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും താരത്തിന് അത്തരമൊരു വിളി ലഭിച്ചില്ല. മോശം പ്രകടനവും ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചായി താരത്തെ ബെഞ്ചിലിരുത്തിയതുമാണ് ഉൻമുക്ത് ചന്ദിന്റെ കരിയറിൽ തിരിച്ചടിയായത്.