എന്റെ പവർഹിറ്റിൽ എനിക്ക് വിശ്വാസമുണ്ട്; അഭിഷേക് ശർമ്മ

'ആ രീതി തുടരാൻ റുതുരാജ് തന്നോട് പറഞ്ഞു'

dot image

ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലെ സെഞ്ച്വറി നേട്ടത്തിൽ പ്രതികരണവുമായി അഭിഷേക് ശർമ്മ. 24 റൺസിൽ നിൽക്കെ താൻ പുറത്താവേണ്ടതായിരുന്നു. എന്നാൽ സിംബാബ്വെ ഫീൽഡർമാർ തന്റെ ക്യാച്ച് വിട്ടുകളഞ്ഞു. ഇതോടെ ഇന്ന് തന്റെ ദിവസമെന്ന് തോന്നി. പിന്നാലെ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തീരുമാനിച്ചെന്നും അഭിഷേക് ശർമ്മ പ്രതികരിച്ചു.

തന്റെ പവർഹിറ്റിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ രീതി തുടരാൻ റുതുരാജ് തന്നോട് പറഞ്ഞു. മറ്റൊന്നും ചിന്തിക്കാതെ അടിച്ചുതകർക്കാനാണ് തനിക്കിഷ്ടം. ഇന്നലത്തെ തോൽവിക്ക് ശേഷം ഇത് മികച്ചൊരു ഇന്നിംഗ്സായിരുന്നു. ആദ്യ മത്സരത്തെ തോൽവിയെക്കുറിച്ച് ആലോചിച്ചിരിക്കാൻ സമയവും കുറവായിരുന്നു. തനിക്ക് ആത്മവിശ്വാസം നൽകിയ ക്യാപ്റ്റനും പരിശീലകനും നന്ദിയെന്നും താരം വ്യക്തമാക്കി.

'ഇപ്പോള് ഞങ്ങള്ക്ക് സമ്മാനത്തുക നല്കൂ'; ആവശ്യവുമായി 1983ലെ ലോകകപ്പ് ജേതാവ്

മത്സരത്തിൽ 100 റൺസിന്റെ തകർപ്പൻ ജയമാണ് ശുഭ്മൻ ഗില്ലിന്റെ സംഘം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി പറഞ്ഞ സിംബാബ്വെ 18.4 ഓവറിൽ 100 റൺസിൽ എല്ലാവരും പുറത്തായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു.

dot image
To advertise here,contact us
dot image