രാഹുൽ ദ്രാവിഡിന് ഭാരത് രത്ന നൽകണം; ആവശ്യവുമായി ഇന്ത്യൻ മുൻ താരം

'ഈ വർഷത്തിൻ്റെ തുടക്കത്തിൽ ചിലർക്ക് ഭാരതരത്ന നൽകിയിരുന്നു. എന്നാൽ അവരിൽ ചിലരുടെ സേവനം പാർട്ടിക്കും രാജ്യത്തിനും മാത്രമെ ലഭിച്ചിട്ടുള്ളു'

dot image

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയ പരിശീലകൻ രാഹുൽ ദ്രാവിഡിന് ഭാരത് രത്ന നൽകണമെന്ന ആവശ്യവുമായി മുൻ താരം സുനിൽ ഗാവസ്കർ. ദ്രാവിഡിന്റെ സേവനങ്ങൾക്ക് ഏറ്റവും വലിയ ബഹുമതി നൽകണം. ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരമാണ് അയാൾ. ക്യാപ്റ്റനായിരുന്നപ്പോൾ വിദേശത്ത് ഉൾപ്പടെ പരമ്പര വിജയങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാൻ സ്ഥാനം വഹിച്ചു. ഇന്ത്യൻ ജൂനിയർ, സീനിയർ ടീമുകളുടെ പരിശീലകനായും ദ്രാവിഡിന്റെ സേവനം രാജ്യത്തിന് ലഭിച്ചുവെന്നും സുനിൽ ഗാവസ്കർ ചൂണ്ടിക്കാട്ടി.

ഈ വർഷത്തിൻ്റെ തുടക്കത്തിൽ, സാമൂഹിക സേവനത്തിന് ചില നേതാക്കൾക്ക് ഭാരതരത്ന നൽകിയിരുന്നു. എന്നാൽ അവരിൽ ചിലരുടെ സേവനം പാർട്ടിക്കും രാജ്യത്തിനും മാത്രമെ ലഭിച്ചിട്ടുള്ളു. എന്നാൽ ദ്രാവിഡിന്റെ സേവനങ്ങൾ പാർട്ടിയുടെയും രാജ്യത്തിന്റെ അതിരുകൾ കടന്ന് ജാതിയുടെയും മതത്തിന്റെയും ജനവിഭാഗങ്ങളുടെയും അപ്പുറത്താണെന്ന് ഗാവസ്കർ പറഞ്ഞു.

യുവനിര നൂറ് മേനി; സിംബാബ്വെയ്ക്കെതിരെ 100 റൺസ് വിജയം

രാജ്യത്തെ എല്ലാവർക്കും ദ്രാവിഡ് സന്തോഷം നൽകി. എല്ലാവരും ഒന്നിച്ചുചേരൂ. നമ്മുക്ക് ഇന്ത്യൻ സർക്കാരിനോട് ചോദിക്കാം. രാജ്യത്തിന്റെ ഏറ്റവും മികച്ച പുത്രനെ നിങ്ങൾ എങ്ങനെയാണ് ആദരിക്കാൻ ഉദ്ദേശിക്കുന്നതെന്ന്. ഇതിനായി ശബ്ദമുയർത്തൂ. ഭാരത് രത്ന രാഹുൽ ശരത് ദ്രാവിഡ് അർഹിക്കുന്നില്ലേയെന്നും സുനിൽ ഗാവസ്കർ ചോദിച്ചു.

dot image
To advertise here,contact us
dot image