'ഇപ്പോള് ഞങ്ങള്ക്ക് സമ്മാനത്തുക നല്കൂ'; ആവശ്യവുമായി 1983ലെ ലോകകപ്പ് ജേതാവ്

ലോകജേതാക്കൾ ഇപ്പോൾ ബുദ്ധിമുട്ടുകയാണെന്നും മുൻ താരം

dot image

ഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ബോര്ഡിന് മുന്നില് ആവശ്യവുമായി 1983 ലോകകപ്പ് ടീമിൽ അംഗമായിരുന്ന താരം. 1983ല് ലോകകപ്പ് നേടിയ ഇന്ത്യന് ടീമിന് ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നില്ല. അന്ന് ബിസിസിഐ കാരണമായി പറഞ്ഞത് ബോര്ഡിന് പണമില്ല എന്നായിരുന്നു. എന്നാല് ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യന് ടീമിന് 125 കോടിയാണ് സമ്മാനത്തുക നല്കിയത്. പിന്നാലെയാണ് 1983 ലോകചാമ്പ്യന്മാരായ ഇന്ത്യന് ടീം താരം പേര് വെളിപ്പെടുത്താതെ ആവശ്യവുമായി രംഗത്തെത്തിയത്.

ഇന്ത്യന് ടീമിന്റെ വിജയത്തില് സന്തോഷമുണ്ട്. 125 കോടി വലിയതുകയാണ്. ഞങ്ങള് ലോകകപ്പ് നേടിയപ്പോള് ബോര്ഡിന് പണമില്ലാത്തതിനാല് താരങ്ങള്ക്ക് സമ്മാനത്തുക ലഭിച്ചില്ല. ഇപ്പോള് ബിസിസിഐക്ക് പണം നല്കാന് കഴിയും. തന്റെ ടീമിലെ ചിലര്ക്ക് മാത്രമാണ് ഇപ്പോള് ജോലിയുള്ളത്. കൂടുതല് പേരും ബുദ്ധിമുട്ടുകയാണ്. ഇക്കാര്യത്തില് ബിസിസിഐ ശ്രദ്ധ ചെലുത്തണമെന്നും മുൻ താരം പ്രതികരിച്ചു.

യുവനിര നൂറ് മേനി; സിംബാബ്വെയ്ക്കെതിരെ 100 റൺസ് വിജയം

1983ല് ക്രിക്കറ്റ് ലോകത്ത് ഇന്ത്യ വലിയൊരു ശക്തികളായിരുന്നില്ല. എന്നാല് അപ്രതീക്ഷിതമായി കപില് ദേവിന്റെ സംഘം ലോകകിരീടം നേടി. അന്നത്തെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്ഡീസിനെ ഫൈനലില് പരാജയപ്പെടുത്തിയാണ് കപില് ദേവിന്റെ സംഘം ലോകകിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സിംബാബ്വെ തുടങ്ങിയ ടീമുകളെയും ഇന്ത്യ ലോകകപ്പിൽ പരാജയപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image