
May 18, 2025
02:32 AM
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ആവേശകരമായ മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. ഇന്ത്യൻ മറുപടി 19.5 ഓവറിൽ 102 റൺസിൽ അവസാനിച്ചു.
ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ബൗളിംഗ് തിരഞ്ഞെടുത്തു. ആരും വലിയ സ്കോർ നേടിയില്ലെങ്കിലും സിംബാബ്വെ മെല്ലെ സ്കോർ ഉയർത്തി. 29 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ക്ലൈവ് മഡാണ്ടേയാണ് ടോപ് സ്കോറർ. ഡിയോണ് മയേഴ്സ് 23 റൺസും ബ്രയാൻ ബെന്നറ്റ് 22 റൺസുമെടുത്തു. വെസ്ലി മധേവേരെ 21 റൺസും സിംബാബ്വെയ്ക്കായി സംഭാവന ചെയ്തു. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി നാല് വിക്കറ്റെടുത്തു.
നെറ്റ് ബൗളർ പന്തെറിഞ്ഞു; ബാറ്റിംഗിൽ ബുദ്ധിമുട്ടി പാക് താരങ്ങൾമറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റിംഗ് അപ്രതീക്ഷിത തകർച്ചയെയാണ് നേരിട്ടത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 31 റൺസെടുത്തത് മാത്രമാണ് മുൻ നിരയിൽ എടുത്ത് പറയാനുള്ളത്. മുൻനിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഒമ്പതാമനായി ക്രീസിലെത്തിയ ആവേശ് ഖാൻ 16 റൺസ് നേടി. ഏഴാമനായി ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറിലായിരുന്നു ഇന്ത്യയുടെ അവസാന വിജയ പ്രതീക്ഷകൾ. എന്നാൽ 33 പന്തിൽ 27 റൺസുമായി പോരാടിയ സുന്ദറിന് വിജയത്തിലേക്ക് ഇന്ത്യയെ അടുപ്പിക്കാൻ കഴിഞ്ഞില്ല.