
ഹരാരെ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്വെ പരമ്പര നാളെ തുടങ്ങുകയാണ്. ആദ്യ ട്വന്റി 20യ്ക്ക് മുമ്പായി ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് സഖ്യത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. അഭിഷേക് ശർമ്മ തനിക്കൊപ്പം ഓപ്പണറായി എത്തുമെന്നാണ് ഗില്ലിന്റെ പ്രഖ്യാപനം. റുതുരാജ് ഗെയ്ക്ക്വാദ് മൂന്നാം നമ്പറിൽ ക്രീസിലെത്തുമെന്നും ഗിൽ സ്ഥിരീകരിച്ചു.
ആദ്യമായി ഇന്ത്യൻ ക്യാപ്റ്റനാകുന്നതിന്റെ ആവേശവും യുവതാരം പങ്കുവെച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്നു താൻ. അന്ന് തന്റെ ബാറ്റിംഗിനെക്കുറിച്ചും നായകമികവിനെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ തിരിച്ചറിയാൻ സാധിച്ചു. ഒരു ക്യാപ്റ്റൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാനസിക സമ്മർദ്ദമായിരിക്കുമെന്നും ഗിൽ പറഞ്ഞു.
'വാങ്കഡെയ്ക്ക് പ്രത്യേക പരിഗണനയില്ല'; ശിവസേന നേതാവിന് ബിസിസിഐയുടെ മറുപടിട്വന്റി 20 ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി യുവനിരയുടെ ടീമാണ് സിംബാബ്വെ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. താനുൾപ്പടെ ഒരുപാട് യുവതാരങ്ങൾ ഈ ടീമിലുണ്ട്. ചിലർ കുറച്ച് മത്സരങ്ങൾ കളിച്ചു. മറ്റുചിലർ ആദ്യ മത്സരത്തിന് ഇറങ്ങാൻ പോകുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് എങ്ങനെയാണെന്ന് പുതിയ താരങ്ങൾക്ക് പറഞ്ഞുകൊടുക്കുകയാണ് ഇന്ത്യൻ ടീമിന്റെയും തന്റെയും ലക്ഷ്യമെന്നും ശുഭ്മൻ ഗിൽ വ്യക്തമാക്കി.