
മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം രാജ്യത്തിന് സമര്പ്പിച്ച് ക്യാപ്റ്റന് രോഹിത് ശര്മ്മ. വ്യാഴാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തില് നടന്ന അനുമോദന ചടങ്ങില് സംസാരിക്കവേയാണ് താരം മുഴുവന് രാജ്യത്തിനും സമര്പ്പിച്ചത്. 11 വര്ഷമായി കിരീടത്തിന് കാത്തിരിക്കുന്ന ആരാധകരോട് ക്യാപ്റ്റന് നന്ദി അറിയിക്കുകയും ചെയ്തു.
'ഈ ട്രോഫി മുഴുവന് രാജ്യത്തിനും വേണ്ടിയുള്ളതാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കളിക്കാര്ക്കുമൊപ്പം, 11 വര്ഷമായി കിരീടത്തിന് വേണ്ടി കാത്തിരിക്കുന്ന ഞങ്ങളുടെ ആരാധകര്ക്ക് ഈ കിരീടം ഞങ്ങള് സമര്പ്പിക്കുന്നു', രോഹിത് പറഞ്ഞു.
TEAM INDIA CELEBRATING WITH THE FANS. 🥹❤️ pic.twitter.com/zc0aCaT5o5
— Mufaddal Vohra (@mufaddal_vohra) July 4, 2024
ലോകകപ്പുമായി ഇന്ത്യയിലെത്തിയ രോഹിത് ശര്മ്മയെയും സംഘത്തെയും സ്വീകരിക്കാന് കോടിക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച മുംബൈയില് എത്തിച്ചേര്ന്നത്. ഇന്ത്യന് ടീമിന് വേണ്ടി മുംബൈയിലെത്തിയ ആരാധകര്ക്കും രോഹിത് നന്ദി അറിയിച്ചു. 'മുംബൈ ഒരിക്കലും നിരാശപ്പെടുത്താറില്ല. മികച്ച സ്വീകരണമാണ് ഞങ്ങള്ക്ക് ലഭിച്ചത്. ടീമംഗങ്ങള്ക്ക് വേണ്ടി ആരാധകരോട് ഞാന് നന്ദി അറിയിക്കുന്നു', ഹിറ്റ്മാന് കൂട്ടിച്ചേര്ത്തു.