
മുംബൈ: ട്വന്റി 20 ലോകകപ്പ് വിജയാഘോഷങ്ങൾക്ക് ശേഷം പ്രതികരണവുമായി വിരാട് കോഹ്ലി. താനും രോഹിത് ശര്മ്മയും ഒരു കിരീടമെന്ന സ്വപ്നം എത്രയോ കാലമായി കൊണ്ടുനടക്കുകയാണ്. ഈ കിരീടം രാജ്യത്തെ ഏല്പ്പിക്കുന്നതിലും വലിയ സന്തോഷം വേറെയില്ല. ഫൈനല് മത്സരത്തിന്റെ പകുതി സമയം പിന്നിട്ടപ്പോള് തന്നെ ഇത് തന്റെ അവസാന ട്വന്റി 20യെന്ന് അറിയാമായിരുന്നു. 2011 ലോകകപ്പ് നേട്ടത്തിന് ശേഷം ഡ്രെസ്സിംഗ് റൂമില് നിരവധി താരങ്ങളാണ് കരഞ്ഞത്. ഇന്ന് താന് ആ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നതായി വിരാട് കോഹ്ലി പറഞ്ഞു.
തനിക്ക് ഇപ്പോള് ഒരു ആഗ്രഹമുണ്ട്. ജസ്പ്രീത് ബുംറയെ രാജ്യത്തിന്റെ പൊതുസ്വത്തായി പ്രഖ്യാപിക്കണം. അങ്ങനെ ഒരു നിവേദനം എഴുതിയാല് ആരൊക്കെ ഒപ്പുവെയ്ക്കും. താന് അതില് ആദ്യത്തെ ഒപ്പുവെയ്ക്കുമെന്ന് ഉറപ്പുനല്കാമെന്ന് കോഹ്ലി പറഞ്ഞു.
അന്ന് വിജയ്രഥ്, ഇന്ന് ചാമ്പ്യൻസ് 2024; യാത്ര തുടരുന്ന ലോകജേതാക്കൾവാങ്കഡെ സ്റ്റേഡിയത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ചെറുപ്പം മുതല് താന് പലതവണ ഇവിടെ വന്നിട്ടുണ്ട്. എന്നാല് അന്നൊന്നും ഇല്ലാത്ത ഒരു വികാരമാണ് തനിക്ക് ഇപ്പോഴുള്ളത്. രോഹിത് ശര്മ്മ, രാഹുല് ദ്രാവിഡ് തുടങ്ങിയവരുടെ സ്നേഹം തീര്ച്ചയായും മിസ് ചെയ്യുവെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.