ബ്യൂണസ് ഐറിസിന് സമാനം; ഇത് മുംബൈ സിറ്റിയിലെ ഇന്ത്യൻ ആരാധകർ

ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്ര തുടങ്ങിയത്.

dot image

മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ വിക്ടറി പരേഡ് മുംബൈയിൽ തുടരുകയാണ്. കോടിക്കണക്കിന് ഇന്ത്യൻ ആരാധകരാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ആവേശത്തോടെ ചേർന്നിരിക്കുന്നത്. ഈ സമയത്ത് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് 2022ലെ മറ്റൊരു കിരീടധാരണമാണ്. ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ അംഗങ്ങൾ തിരികെ ബ്യൂണസ് ഐറിസിലെത്തിയപ്പോൾ തടിച്ചുകൂട്ടിയ ആരാധക സംഘത്തെ മുംബൈ സിറ്റി ഓർമ്മിപ്പിക്കുന്നു.

താരങ്ങൾ എത്താൻ വൈകിയതിനാൽ ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്ര തുടങ്ങിയത്. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ച് മണിക്ക് വിജയയാത്ര തുടങ്ങാൻ സാധിച്ചില്ല. ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്രയ്ക്ക് തുടക്കമായത്. ചാമ്പ്യൻസ് 2024 എന്നാണ് ഇന്ത്യൻ ടീം സഞ്ചരിക്കുന്ന ബസിന് നൽകിയിരിക്കുന്ന പേര്. 2007ൽ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീം സഞ്ചരിച്ച ബസിന് വിജയ്രഥ് എന്നായിരുന്നു പേര് നൽകിയത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നവെന്നാണ് മെഗാ റോഡ്ഷോയെ ബിസിസിഐ വിശേഷിപ്പിച്ചിരിക്കുന്നത്.

നീലക്കടലായി മറൈൻ ഡ്രൈവ്; ഇന്ത്യൻ ടീമിന്റെ റോഡ്ഷോ തുടങ്ങി

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ അൽപ്പസമയം മുമ്പ് തുടക്കമായി. പ്രിയതാരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് നീലക്കടലായിരിക്കുകയാണ്.

dot image
To advertise here,contact us
dot image