ഇത് നിങ്ങളുടേതാണ്; ലോകകപ്പ് ട്രോഫി കൈയ്യിൽ വെയ്ക്കാതെ മോദി

താരങ്ങളുടെ ലോകകപ്പ് അനുഭവങ്ങൾ താൻ എക്കാലവും ഓർത്തിരിക്കുമെന്ന് പ്രധാനമന്ത്രി

dot image

ഡൽഹി: ട്വന്റി 20 ലോകജേതാക്കളായ ഇന്ത്യൻ ടീം രാജ്യത്ത് തിരികെയെത്തി. രാവിലെ 11 മണിയോടെ ടീം അംഗങ്ങൾ പ്രധാനമന്ത്രിയുടെ വസതിയും സന്ദർശിച്ചു. എന്നാൽ ലോകകപ്പ് ട്രോഫി കൈയ്യിൽ വാങ്ങാൻ പ്രധാനമന്ത്രി തയ്യാറായില്ല. പകരം ട്രോഫി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും കൈയ്യിൽ തന്നെ വെയ്ക്കുകയും ചെയ്തു.ഇരുവരുടെയും കൈകളിലിരിക്കുന്ന കിരീടത്തിലാണ് മോദി പിടിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ലോകകിരീടം നേടിയ നമ്മുടെ താരങ്ങളുമായി മികച്ചയൊരു കുടിക്കാഴ്ച നടത്താൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. താരങ്ങളുടെ ലോകകപ്പ് അനുഭവങ്ങൾ താൻ എക്കാലവും ഓർത്തിരിക്കുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അൽപ്പസമയത്തിനുള്ളിൽ ഇന്ത്യൻ ടീമിന്റെ റോഡ്ഷോയും ആരംഭിക്കും. മുംബൈ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെയാണ് റോഡ്ഷോ.

യൂറോയിൽ വീണ്ടും ഗോൾ ആഘോഷം വിവാദത്തിൽ; തുർക്കി താരത്തിനെതിരെ അന്വേഷണം

ഇന്ന് പുലർച്ചെ ഡല്ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്ക്ക് വന് സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ജൂൺ 29ന് ലോകകപ്പ് സമാപിച്ചെങ്കിലും ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നാട്ടിലേക്ക് തിരിച്ചെത്തിയത്.

dot image
To advertise here,contact us
dot image