മെത്ത വിരിച്ച് പരിശീലനം; പാകിസ്താൻ താരങ്ങൾക്കെതിരെ ആരാധകർ

ഗ്രൗണ്ടിൽ ഇത്തരം മെത്തകൾ വിരിച്ചുതരാമെന്നും ആരാധകന്റെ പ്രതികരണമുണ്ട്

dot image

കറാച്ചി: ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടും പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് മാറ്റമില്ലെന്നാണ് ആരാധകവിമർശനം. താരങ്ങൾ ഫീൽഡിംഗ് പരിശീലനത്തിനായി ഗ്രൗണ്ടിൽ മെത്ത വിരിച്ചതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിനൊപ്പം ആരാധകരുടെ വിമർശനങ്ങളും ശക്തമായി ഉയരുന്നുണ്ട്.

പാകിസ്താൻ താരങ്ങൾക്ക് ഫീൽഡിംഗിനായി പ്രത്യേക സൗകര്യം ലഭിച്ചിരിക്കുന്നുവെന്നാണ് ഒരു ആരാധകൻ പറയുന്നത്. താരങ്ങൾ സ്വയം കോമാളിയാകുകയാണെന്നും ഇതിൽ അതിശയമില്ലെന്നും മറ്റൊരു ആരാധകൻ പ്രതികരിച്ചു. പാകിസ്താന്റെ അടുത്ത മത്സരത്തിൽ ഗ്രൗണ്ടിൽ ഇത്തരം മെത്തകൾ വിരിച്ചുതരാമെന്നും ആരാധകന്റെ പ്രതികരണമുണ്ട്.

ഇത് എന്റെ അവസാന മത്സരം ആകരുത്; ടോണി ക്രൂസ്

മെത്തയിൽ ചെയ്യുന്ന തകർപ്പൻ ഫീൽഡിംഗ് ഗ്രൗണ്ടിൽ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് വേറൊരു ആരാധകന്റെ പ്രതികരണം. കുറച്ച് ബിരിയാണി കഴിച്ച ശേഷം കിടന്ന് ഉറങ്ങൂവെന്നും പാകിസ്താൻ താരങ്ങൾക്കെതിരെ വിമർശനമുണ്ട്. ക്രിക്കറ്റ് വെബ്സൈറ്റ് പ്രകാരം പാകിസ്താന്റെ അടുത്ത പരമ്പര നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ്.

dot image
To advertise here,contact us
dot image