സിംബാബ്വെ പരമ്പര; ആദ്യ രണ്ട് മത്സരങ്ങളില് സഞ്ജു ഇല്ല, പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

പ്രഖ്യാപിച്ച ടീമില് നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്

dot image

ന്യൂഡല്ഹി: സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്ക്കുള്ള ഇന്ത്യന് ടീമില് മലയാളി താരം സഞ്ജു സാംസണ് ഉണ്ടാകില്ല. ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം ആരംഭിക്കുന്നത്. പ്രഖ്യാപിച്ച ടീമില് നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജുവിനൊപ്പം ശിവം ദുബെ, യശസ്വി ജയ്സ്വാള് എന്നീ താരങ്ങളും രണ്ട് മത്സരങ്ങള്ക്കുള്ള ഇന്ത്യന് ടീമില് ഉണ്ടാകില്ല.

മൂന്ന് താരങ്ങള്ക്ക് പകരക്കാരായി സായ് സുദര്ശന്, ജിതേഷ് ശര്മ്മ, ഹര്ഷിത് റാണ എന്നിവരെ ബിസിസിഐ ഉള്പ്പെടുത്തി. സഞ്ജു, ദുബെ, ജയ്സ്വാള് എന്നീ താരങ്ങള് നിലവില് ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന് ടീമിനൊപ്പം ബാര്ബഡോസിലാണ്. ബെറില് ചുഴലിക്കാറ്റ് കാരണം ഇവര്ക്ക് ഇതുവരെ നാട്ടിലെത്താനായിട്ടില്ല.

ഇതിന്റെ ഫലമായാണ് ടീമില് മാറ്റങ്ങള് വരുത്താന് മാനേജ്മെന്റ് നിര്ബന്ധിതരായത്. അവസാന മൂന്ന് മത്സരങ്ങളില് മൂവരും ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image