
ഡൽഹി: അടുത്ത വർഷത്തെ മെഗാലേലത്തിന് മുമ്പായി ഐപിഎൽ ടീം ഉടമകളുമായി ചർച്ച നടത്തി ബിസിസിഐ. താരങ്ങളെ നിലനിർത്തുന്നതിൽ വ്യത്യസ്ത അഭിപ്രായമാണ് ടീം ഉടമകൾ പറഞ്ഞത്. കൂടുതൽ ടീം ഉടമകളും അഞ്ച് മുതൽ ഏഴ് വരെ താരങ്ങളെ നിലനിർത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു ടീം ഉടമ എട്ട് താരങ്ങളെ നിലനിർത്താൻ കഴിയണമെന്ന് ആവശ്യപ്പെട്ടു.
ഒരു താരത്തെയും നിലനിർത്തേണ്ടതില്ലെന്നാണ് മറ്റൊരു ടീം അറിയിച്ചത്. റൈറ്റ് ടു മാച്ച് കാർഡുകൾ മാത്രം അനുവദിക്കുകയെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. ഉടൻ തന്നെ ടീമുകൾക്ക് എത്ര താരങ്ങളെ നിലനിർത്താമെന്നതിൽ ബിസിസിഐ പ്രഖ്യാപനം നടത്തിയേക്കും. മെഗാലേലത്തിൽ ടീമുകൾക്ക് നിലനിർത്താവുന്ന തുകയിലും ചർച്ചയുണ്ടായി.
'രോഹിത് എന്നെ കോപ്പി ചെയ്തു'; പ്രതികരണവുമായി ഇതിഹാസംഒരു ടീമിന് പരമാവധി 110 മുതൽ 120 കോടി രൂപവരെ ചിലവഴിക്കാൻ കഴിയണമെന്നാണ് ഉടമകൾ പറഞ്ഞത്. എന്നാൽ 20 കോടി രൂപ ഉയർത്താൻ കഴിയില്ലെന്ന് ബിസിസിഐ നിലപാടെടുത്തെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഒരു ടീമിന് പരമാവധി ലേലത്തിൽ ചിലവഴിക്കാൻ കഴിയും. ലേലത്തുക ഉയർത്തിയില്ലെങ്കിൽ ടീമുകൾക്ക് ചിലവഴിക്കാവുന്ന പരമാവധി തുക 100 കോടിയിൽ തന്നെ നിൽക്കാനാണ് സാധ്യത.