
ധാക്ക: ട്വന്റി 20 ലോകകപ്പില് ഇന്ത്യയ്ക്കെതിരായ സൂപ്പര് എട്ട് മത്സരത്തില് കളിക്കാതിരുന്നതില് ക്ഷമാപണവുമായി ബംഗ്ലാദേശ് ഉപനായകന് ടസ്കിന് അഹമ്മദ്. ക്രിക്ബസ് പുറത്തുവിട്ട റിപ്പോര്ട്ട് പ്രകാരം ടസ്കിന് അഹമ്മദിന് ഉറക്കം ഉണരാന് കഴിയാതിരുന്നതോടെ താരത്തിന് ടീം ബസിനൊപ്പം ചേരാന് കഴിഞ്ഞില്ല. ഉറങ്ങിപ്പോയത് കാരണം ഫോണ്കോളുകള് വന്നത് അറിഞ്ഞില്ലെന്നും സഹതാരങ്ങളോട് ടസ്കിന് അഹമ്മദ് വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരായ നിര്ണായക സൂപ്പര് എട്ട് മത്സരത്തില് ബംഗ്ലാദേശ് രണ്ട് പേസര്മാരെ മാത്രം ടീമില് ഉള്പ്പെടുത്തിയത് അതിശയപ്പെടുത്തിയിരുന്നു. മുസ്തഫിസൂര് റഹ്മാനും തന്സീം ഹസനുമാണ് ബംഗ്ലാദേശ് ടീമില് പേസര്മാരായി ഉണ്ടായിരുന്നത്. ആറ് പേരെയാണ് ബംഗ്ലാദേശ് ക്യാപ്റ്റന് നജ്മുള് ഹൊസൈന് ഷാന്റോ ബൗളിംഗിനായി നിയോഗിച്ചത്.
എത്ര താരങ്ങളെ നിലനിർത്താം?; ഐപിഎൽ ടീം ഉടമകളുമായി ബിസിസിഐ ചർച്ചമത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില് 196 റണ്സ് നേടിയിരുന്നു. ഹാര്ദ്ദിക്ക് പാണ്ഡ്യയുടെ അര്ദ്ധ സെഞ്ച്വറിയാണ് ഇന്ത്യന് ഇന്നിംഗ്സില് നിര്ണായകമായത്. ബംഗ്ലാദേശിന്റെ മറുപടി എട്ടിന് 146 റണ്സില് അവസാനിച്ചു. 50 റണ്സിന്റെ ആവേശജയമാണ് മത്സരത്തില് ഇന്ത്യ സ്വന്തമാക്കിയത്.