
ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് കിരീടത്തോടെ പടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യന് ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുല് ദ്രാവിഡ്. ലോകകപ്പ് വിജയത്തിന് പിന്നാലെ കോച്ച് ദ്രാവിഡ് ക്യാപ്റ്റന് രോഹിത് ശര്മ്മയോട് നന്ദി പറഞ്ഞിരുന്നുവെന്ന് സൂര്യകുമാര് യാദവ്. ഇന്ത്യന് എക്സ്പ്രസിനോട് സംസാരിക്കവേയായിരുന്നു ദ്രാവിഡ് ക്യാപ്റ്റനോട് നന്ദി പറയാനുള്ള കാരണം സൂര്യകുമാര് വിശദീകരിച്ചത്.
'വിജയത്തിന് ശേഷം ദ്രാവിഡ് സാര് രോഹിത്തിനോട് നന്ദി പറഞ്ഞു. നവംബറിലെ ആ ഫോണ് കോളിന് നന്ദി' എന്നാണ് അദ്ദേഹം ക്യാപ്റ്റനോട് പറഞ്ഞത്. കാരണം ഏകദിന ലോകകപ്പ് ഫൈനലില് ഇന്ത്യയുടെ പരാജയത്തിന് ശേഷം ദ്രാവിഡിന് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് തുടരാന് ഒട്ടും താല്പ്പര്യമില്ലായിരുന്നു. പക്ഷേ രോഹിത്തും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേര്ന്ന് അദ്ദേഹത്തോട് തുടരണമെന്ന് നിര്ബന്ധിക്കുകയായിരുന്നു', സൂര്യകുമാര് പറഞ്ഞു.
'സ്വപ്നങ്ങള് പൂവണിഞ്ഞത് അവിടെയാണ്'; ബാർബഡോസ് പിച്ചിലെ മണ്ണ് രുചിച്ചതിന്റെ കാരണമിതെന്ന് രോഹിത്17 വര്ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്ത്തിയത്. ബാര്ബഡോസില് നടന്ന കലാശപ്പോരില് ദക്ഷിണാഫ്രിക്കയെ ഏഴ് റണ്സിന് തകര്ത്താണ് ഇന്ത്യ കിരീടത്തില് മുത്തമിട്ടത്.