'നന്ദി സര്'; പ്രധാനമന്ത്രിക്ക് മറുപടിയുമായി രോഹിത് ശര്മ്മ

ലോകകപ്പ് നേട്ടത്തിന് ഇന്ത്യന് ക്യാപ്റ്റനെ നേരത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു

dot image

ഡല്ഹി: ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രധാനമന്ത്രിക്ക് മറുപടി സന്ദേശം അയച്ചിരിക്കുകയാണ് രോഹിത് ശര്മ്മ. 'അഭിനന്ദനങ്ങള്ക്ക് അങ്ങേയ്ക്ക് നന്ദി പറയുന്നു. ടീമിലെ ഒരോ അംഗങ്ങളും ഞാനും ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കാന് കഴിഞ്ഞതില് അഭിമാനിക്കുന്നു'- രോഹിത് ശര്മ്മ സമൂഹമാധ്യമങ്ങളില് കുറിച്ചു.

രോഹിത് ശര്മ്മയുടെ മികവിന് പൂര്ണത വന്നിരിക്കുന്നുവെന്നാണ് പ്രധാന മന്ത്രിയുടെ വാക്കുകള്. 'താങ്കളുടെ ആക്രമണോത്സുക ശൈലി, ബാറ്റിംഗ്, നായകമികവ് എല്ലാം ഇന്ത്യന് ക്രിക്കറ്റിനെ പുതിയ ദിശയിലേക്ക് നയിച്ചിരിക്കുന്നു. താങ്കളുടെ കരിയര് എക്കാലവും ഓര്മിക്കപ്പെടു'മെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇത് എത്ര മികച്ച അനുഭവം; അഭിനന്ദനവുമായി ഗ്രെഗ് ചാപ്പല്

ട്വന്റി 20 ലോകകപ്പില് ഇന്ത്യ ഏഴ് റണ്സിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില് 176 റണ്സെടുത്തു. വിരാട് കോഹ്ലി നേടിയ 76 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില് 169ല് അവസാനിച്ചു.

dot image
To advertise here,contact us
dot image