
ബാര്ബഡോസ്: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന് ടീമില് നിന്ന് വിരമിച്ചിരിക്കുകയാണ് രോഹിത് ശര്മ്മ. പിന്നാലെ ഇത്ര വേഗത്തില് താന് ട്വന്റി 20 ക്രിക്കറ്റില് നിന്ന് വിരമിക്കാന് ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നുപറയുകാണ് ഇന്ത്യന് ക്യാപ്റ്റന്. ലോകകപ്പ് നേടി എല്ലാവരോടും നന്ദി പറഞ്ഞ് വിടവാങ്ങുക സ്വപ്ന തുല്യമാണ്. ഈ സാഹചര്യത്തിലാണ് താന് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് രോഹിത് ശര്മ്മ പ്രതികരിച്ചു.
ട്വന്റി 20 ലോകകപ്പില് ഇന്ത്യന് ടീമിന്റെ വൈസ് ക്യാപ്റ്റന് ഹാര്ദ്ദിക്ക് പാണ്ഡ്യയായിരുന്നു. രോഹിത് ശര്മ്മ വിരമിക്കുമ്പോള് ട്വന്റി 20യില് ഇന്ത്യന് നായകനായി ഹാര്ദ്ദിക്ക് പാണ്ഡ്യ എത്തുമെന്നാണ് ആരാധകര് കരുതുന്നത്. എന്നാല് സിംബാബ്വെയിലേക്കുള്ള ഇന്ത്യന് ടീമിന്റെ നായകന് ശുഭ്മന് ഗില്ലാണ്. എങ്കിലും രോഹിത് ശര്മ്മയുടെ അഭാവത്തില് ഏകദിന ടീമിനെ ഉള്പ്പടെ നയിച്ച അനുഭവസമ്പത്ത് ഹാര്ദ്ദിക്ക് പാണ്ഡ്യയ്ക്ക് ഗുണമായേക്കും.
വിരാട് കോഹ്ലി മാന് ഓഫ് ദ മാച്ച് പുരസ്കാരം അര്ഹിക്കുന്നില്ല: സഞ്ജയ് മഞ്ജരേക്കര്രോഹിത് ശര്മ്മയെ കൂടാതെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും വിരമിക്കല് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന് ടീമിനെ യുവതലമുറയ്ക്ക് കൈമാറുന്നുവെന്നാണ് വിരാട് കോഹ്ലി പ്രതികരിച്ചത്. എങ്കിലും പ്രിയതാരങ്ങളെ ടെസ്റ്റ്, എകദിന മത്സരങ്ങളില് കാണാന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.