'വാക്കുകള്ക്ക് അതീതമാണ് ഈ അനുഭൂതി'; വൈറല് ചിത്രത്തെ കുറിച്ച് രോഹിത് ശര്മ്മ

'ഇപ്പോഴത്തെ എന്റെ വികാരങ്ങളുടെയെല്ലാം ഒരു ചുരുക്കരൂപമാണ് ഈ ചിത്രം'

dot image

ബാര്ബഡോസ്: വിജയത്തിന് ശേഷം ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മ സ്റ്റേഡിയത്തിലെ മണ്ണില് സന്തോഷത്തോടെ കിടക്കുന്ന ഒരു ചിത്രം സോഷ്യല് മീഡിയയില് വൈറലായിരുന്നു. കിരീടനേട്ടത്തില് മതിമറന്ന് ഒരു കുട്ടിയെപ്പോലെ മണ്ണില് കിടക്കുന്ന ഹിറ്റ്മാന്റെ ചിത്രം ഇന്ത്യന് ക്രിക്കറ്റ് ആരാധകര് ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വൈറലായതോടെ ചിത്രത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യന് ക്യാപ്റ്റന്.

ഇതേ ചിത്രം സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്താണ് രോഹിത് മനസ്സുതുറന്നത്. 'ഇപ്പോഴത്തെ എന്റെ വികാരങ്ങളുടെയെല്ലാം ഒരു ചുരുക്കരൂപമാണ് ഈ ചിത്രം. ആ നിമിഷങ്ങളുടെ അനുഭൂതി വാക്കുകള്ക്ക് അതീതമാണ്. പക്ഷേ ഞാനത് പങ്കുവെക്കും. പക്ഷേ ഇപ്പോള് കോടിക്കണക്കിന് വരുന്ന ആരാധകരുടെ സ്വപ്നസാക്ഷാത്കാരത്തിലാണ് ഞാന്', രോഹിത് സോഷ്യല് മീഡിയയില് കുറിച്ചു.

17 വര്ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്ത്തിയത്. ബാര്ബഡോസില് നടന്ന കലാശപ്പോരില് ദക്ഷിണാഫ്രിക്കയെ ഏഴ് റണ്സിന് തകര്ത്താണ് ഇന്ത്യ കിരീടത്തില് മുത്തമിട്ടത്. വിജയത്തിന്റെ ആവേശവും സന്തോഷവും ആഘോഷിക്കുന്ന ടീമംഗങ്ങളുടെ ഓരോ ചിത്രവും ഇന്ത്യന് ആരാധകര് ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

dot image
To advertise here,contact us
dot image